1) ആഷ സോഫ്റ്റ് വെയര്‍
കര്‍ഷകര്‍ക്ക് അവരുടെ കൃഷി സ്ഥലത്തിനടുത്ത് കാര്‍ഷിക യന്ത്രങ്ങള്‍ ലഭിക്കുന്നതിനും പരിശീലനം സിദ്ധിച്ച കൃഷി ടെക്‌നീഷ്യന്‍മാരുടെ സേവനം നല്‍കുന്നതിനുമായി വിവിധ ജില്ലകളിലെ കസ്റ്റം ഹയറിംഗ് സെന്റര്‍, അഗ്രോ സര്‍വ്വീസ് സെന്റര്‍ , കാര്‍ഷിക കര്‍മ്മ സേന എന്നിവയെ സേന എന്നിവയെ ഒരു കുടക്കീഴിലാക്കുന്നതിനുമായി തയ്യാറാക്കിയിട്ടുള്ളതാണ് ആഷ (Automation System for Agro Services and Hiring Centre Activities) സോഫ്റ്റ് വെയര്‍ . (https://ASHA.kerala.gov.in).
2) ഫാം മെക്കനൈസേഷന്‍ സിസ്റ്റം
നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ കാര്‍ഷിക യന്ത്രവല്‍ക്കരണത്തിന് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ്‌വെയര്‍ ആണ് ഫാം മെക്കനൈസേഷന്‍ സിസ്റ്റം സോഫ്റ്റ് വെയര്‍. കര്‍ഷകര്‍ക്ക് പെര്‍മിറ്റും സബ്‌സിഡികളും ഓണ്‍ലൈന്‍ വഴി കര്‍ഷകര്‍ക്ക് പെര്‍മിറ്റും സബ്‌സിഡികളും ഓണ്‍ലൈന്‍ വഴി നല്‍കുന്നതിന് ഈ സിസ്റ്റം ഉപയോഗിക്കുന്നു. ( https://fms.kerala.gov.in/) എന്നതാണ് വിലാസം.
3) സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍
പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് കൃഷി വകുപ്പിന് വേണ്ടി എന്‍.ഐ.സി. (നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ ) യുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ് വെയര്‍ ആണ് സ്മാര്‍ട്ട് (System for Monitoring Agriculture Relief Transactions (Natural Calamity Relief payment).
Share your comments