പട്ടയഭൂമിയിൽ കർഷകർ വളർത്തിയ വൃക്ഷങ്ങളുടെ അവകാശം കർഷകർക്കായിരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.
1964 ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുകൊടുക്കുന്ന ഭൂമിയിൽ പട്ടയം ലഭിച്ച ശേഷം കർഷകർ നട്ടുവളർത്തിയതും കിളത്തുവന്നതുമായ ചന്ദനമൊഴികെയുള്ള വൃക്ഷങ്ങളുടെ അവകാശം കർഷകർക്ക് തന്നെ ലഭിക്കണമെന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി അറിയിച്ചു.
'ചങ്ങമ്പുഴയുടെ വാഴക്കുലയിലെ മലയ പുലയന്റെ അവസ്ഥയാണ് മലയോര കർഷകർക്ക്. സ്വന്തമായി വളർത്തിയ വൃക്ഷങ്ങളുടെ അവകാശം തങ്ങൾക്ക് ലഭിക്കില്ലെന്നറിയുന്ന കർഷകന്റെ വേദന മനസ്സിലാക്കുന്നു. ഇതു മനസ്സിലാക്കിയാണ് 2005 ലെ പ്രൊമോഷന്‍ ഓഫ് ട്രീസ് ഗ്രോത്ത് ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവ് ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ടപ്പോഴാണ് അത് പിന്‍വലിച്ചത്'
മന്ത്രി കെ രാജൻ പറഞ്ഞു.
Share your comments