'ഭക്ഷ്യ ധാന്യോത്പാദനത്തിലെ വളർച്ച മാത്രമല്ല, പാല്‍,പച്ചക്കറി ഫലങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിലും മുന്‍വര്‍ഷങ്ങളെക്കാള്‍ അതിശയകരമായ .നേട്ടമാണ് ഉണ്ടായിരിക്കുന്നത്. . 2017-18 വര്‍ഷങ്ങളില്‍ ധാന്യങ്ങളുടെ ഉത്പാദന ക്ഷമത 10.5 ശതമാനമായി വര്‍ദ്ധിപ്പിക്കുവാനും സാധിച്ചു', പ്രധാനമന്ത്രി പറഞ്ഞു.ഇന്ന് രാജ്യത്തെ കർഷകരുടെ വിളകൾക്ക് ഇൻഷുറൻസ് ലഭിക്കും. വിളനാശം മൂലം നഷ്ടം സംഭവിച്ചാൽ ഇൻഷുറൻസിലൂടെ നഷ്ടപരിഹാരം ലഭിക്കുന്ന പദ്ധതികൾ സർക്കാർ നടപ്പിലാക്കി.
ഉത്പാദന ചെലവിൻ്റെ 150 ശതമാനം തുക കര്‍ഷകര്‍ക്ക് നല്‍കാനാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു .2022 ഓടെ കാര്‍ഷികവൃത്തിയില്‍ നിന്നും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ അവര്‍ക്കാവശ്യമുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. മികച്ചഫലം ലഭിക്കുമെന്നാണ് വിശ്വാസമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പുിച്ചു.
വിത്ത് പാകല്‍ മുതല്‍ വിള മാര്‍ക്കറ്റിലെത്തുന്നതുവരെ കര്‍ഷകര്‍ക്കുവേണ്ടുന്ന എല്ലാ സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. മണ്ണിൻ്റെ ഫലഭൂയിഷ്ടി വ്യക്തമാക്കുന്ന കാര്‍ഡ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.ഇതിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ടി മനസിലാക്കിയശേഷം അനുയോജ്യമായ വിളയിറക്കാം.വിത്തു വാങ്ങുന്നതിന് കർഷകർക്ക് വായ്പ അനുവദിക്കും. കൂടാതെ വളത്തിന്റെ കരിഞ്ചന്ത വില്പന തടഞ്ഞ് കുറഞ്ഞവിലയില്‍ ആവശ്യാനുസരണം വളം ലഭ്യമാകുന്നതിനുളള നടപടികളും സ്വീകരിക്കും.കൂടാതെ കര്‍ഷകര്‍ക്ക് ഉത്പന്നത്തിൻ്റെ ന്യായവില ഉറപ്പാക്കുന്നതിനും ഇടനിലക്കാരെ ഒഴിവാക്കുന്നതിനുമായി ഓൺലൈൻ വിപണന സംവിധാനമായ e-NAM പ്ലാറ്റ്ഫോം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Share your comments