1. News

സുഭിക്ഷകേരളം ; കർഷക രജിസ്‌ട്രേഷൻ പോർട്ടൽ. ഗുണഭോക്താക്കൾക്ക് പോർട്ടലിൽ എങ്ങനെ വിവരങ്ങൾ രേഖപ്പെടുത്താം.

കോവിഡ്-19 മഹാമാരി മൂലം സാമ്പത്തിക-കാർഷിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന കേരളത്തിന് ഇതിനെ അതിജീവിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി കേരള സർക്കാർ നടപ്പിലാക്കുന്ന സംയോജിത കാർഷിക പുനരുജ്ജീവന പദ്ധതിയാണ് സുഭിക്ഷകേരളം. ബഹുജനങ്ങളെ കാർഷിക മേഖലയിലേക്ക് കൈപിടിച്ച് കൊണ്ട് വരുന്നതിനും അവർക്കാവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങൾ സമയബന്ധിതമായി കൈമാറുന്നതിന് ഉതകുന്ന രീതിയിൽ വിവര ശേഖരണത്തിനുമായി ആണ് ഈ കർഷക രജിസ്ട്രേഷൻ പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്.

K B Bainda

കോവിഡ്-19 മഹാമാരി മൂലം സാമ്പത്തിക-കാർഷിക മേഖലകളിൽ വെല്ലുവിളികൾ നേരിടുന്ന കേരളത്തിന് ഇതിനെ അതിജീവിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി കേരള സർക്കാർ നടപ്പിലാക്കുന്ന സംയോജിത കാർഷിക പുനരുജ്ജീവന പദ്ധതിയാണ് സുഭിക്ഷകേരളം.

ബഹുജനങ്ങളെ കാർഷിക മേഖലയിലേക്ക് കൈപിടിച്ച് കൊണ്ട് വരുന്നതിനും അവർക്കാവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങൾ സമയബന്ധിതമായി കൈമാറുന്നതിന് ഉതകുന്ന രീതിയിൽ വിവര ശേഖരണത്തിനുമായി ആണ്  ഈ കർഷക രജിസ്‌ട്രേഷൻ  പോർട്ടൽ വികസിപ്പിച്ചിരിക്കുന്നത്.

www.aims.kerala.gov.in/subhikshakeralam എന്ന വിലാസത്തിലാണ് ഈ പോർട്ടൽ പൊതുജനങ്ങൾക്കായി ലഭ്യമാകുന്നത്.  ഈ  പോർട്ടലിൽ വ്യക്തികൾ, ഗ്രൂപ്പുകൾ, സ്ഥാപനങ്ങൾ എന്നിവക്കായി പ്രത്യേക രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നു.

സുഭിക്ഷകേരളം കർഷക രജിസ്‌ട്രേഷൻ  പോർട്ടൽ കർഷകർ നേരിട്ട് വിവരങ്ങൾ രേഖപ്പെടുത്തുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. എങ്കിലും  എങ്ങനെയാണ് വിവരങ്ങൾ പോർട്ടലിലേക്ക് നൽകുക,  എന്തൊക്കെ വിവരങ്ങളാണ് നൽകുക തുടങ്ങിയ വിവരങ്ങൾ കൃഷി ഉദ്യോഗസ്ഥർ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം ആണ്. ഈ വിവരങ്ങൾ ചെയ്തു മനസിലാക്കുന്നതിനായി ഒരു ഡെമോ പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്.  It is imperative that agriculture officials know how to enter the portal and what information to enter. It also has a demo portal.

ഡെമോ പോർട്ടലിൽ ഒരു കർഷകൻ രജിസ്ട്രേഷൻ  ചെയ്യുന്ന പോലെ നടപടികൾ ചെയ്തു നോക്കാവുന്നതാണ്.

വ്യക്തിഗത വിവരങ്ങൾക്ക് പുറമെ കൃഷിയുമായി ബന്ധപ്പെട്ട സ്ഥലത്തിന്റെ വിവരങ്ങൾ, കൃഷി ചെയ്യുവാൻ ഉദ്ദേശിക്കുന്ന കാർഷിക വിളകളുടെ നടീൽ, വിളവെടുപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ എന്നിവ ശേഖരിക്കുന്നു.  ഈ വിവരങ്ങൾ ക്രോഡീകരിച്ച് പദ്ധതി ആസൂത്രണത്തിനും നടത്തിപ്പിനുമായി വാർഡ് / പഞ്ചായത്ത് / കൃഷി ഭവൻ തലത്തിലും,  ജില്ലാ തലത്തിലും,  സംസ്ഥാന തലത്തിലും ലഭ്യമാക്കുന്നു.   കൂടാതെ വിളവെടുപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ കർഷകർക്ക് നഷ്ടം ഉണ്ടാകാത്ത രീതിയിൽ സംഭരണ-വിതരണത്തിനായി വി.എഫ്.പി.സി.കെ., ഹോർട്ടികോർപ് എന്നീ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുന്നതാണ്.   ഇതിനു പുറമെ കൃഷി ഉദ്യോഗസ്ഥരുടെ സ്ഥല പരിശോധനയുടെ അടിസ്ഥാനത്തിൽ സർക്കാരിൽ നിന്നുള്ള കൃഷിക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങൾ സമയ ബന്ധിതമായും, സുതാര്യമായും ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് ഈ പോർട്ടലിലെ വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കൃഷിവകുപ്പിന്‍റെ ജൈവഗൃഹം പദ്ധതി തയാറായി

English Summary: Farmers Registration Portal Beneficiaries can enter information on the portal

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds