കിസാൻ ക്രെഡിറ്റ് കാർഡ് എടുത്തവർക്കു ഒരു കൃഷിക്കായി ബാങ്കുളിൽ നിന്നും വായ്പ ആവശ്യമെങ്കിൽ അതിനുവേണ്ടി പ്രത്യേകം അപേക്ഷിക്കേണ്ടി വരില്ല. ഏതു ബാങ്കിൽ നിന്നാണോ കർഷകർക്ക് നിലവിൽ ആനുകൂല്യങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നത് ആ ബാങ്കിൽ നിന്ന് തന്നെയാണ് കിസാൻ ക്രെഡിറ്റ് കാർഡിനുള്ള അപേക്ഷ നൽകേണ്ടത്. ഇതിനായി ബാങ്കുകൾ കാർഷികമേഖലയിലെ അവരുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന് അവരുടേതായ കൃഷി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഈ ബാങ്കുദ്യോഗസ്ഥരാണ് ഫീൽഡിൽ വന്നുഅന്വേഷിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നത്. കർഷകൻ എന്നതിനുള്ള സാക്ഷ്യപത്രം കൃഷി ഓഫീസർ നൽകണം. Farmers have to apply for a Kisan Credit Card from the same bank from which they are currently receiving benefits. To this end, banks have appointed their own agricultural officers to look into their transactions in the agricultural sector. These bank officials come to the field to investigate and submit the report. Certificate of Farmer should be issued by the Agriculture Officer.
സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗത്വം എടുക്കുന്നതിനായി കർഷകർ വിളയോടൊപ്പം നിൽക്കുന്ന ഫോട്ടോയും ഇൻഷുറൻസ് തുക, അത് ഓരോ വിളയ്ക്കും ഓരോ തുക നിശ്ചയിച്ചിട്ടുണ്ട്. അതുമായി ബാങ്കുകളിൽ നിന്ന് ഇൻഷുറൻസ് എടുക്കണം. അത് നിർബന്ധമായും എടുത്തിരിക്കണം. പ്രകൃതി ക്ഷോഭത്തിൽ വിള നഷ്ടപ്പെട്ടു കഴിഞ്ഞിട്ട് വിലപിച്ചിട്ടു കാര്യമില്ല. ഇൻഷുറൻസ് ചെയ്തു 7 ദിവസം കഴിഞ്ഞാൽ മാത്രമേ തുക ലഭിക്കുകയുള്ളൂ.വിളയ്ക്ക് ഇൻഷുറൻസ് എടുത്താൽ അതിനായി അടച്ച പൈസയുടെ സ്ലിപ് സൂക്ഷിച്ചു വയ്ക്കുക എന്നത് നിർബന്ധമാണ്. അത് മാത്രമാണ് കർഷകന്റെ കയ്യിലെ രേഖ. കൃഷി ഓഫീസിൽ നിന്നും പോളിസി സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടാവും. എങ്കിലും ക്യാഷ് അടച്ച സ്ലിപ് സൂക്ഷിക്കുക. കൂടാതെ വിള നഷ്ടപ്പെട്ടാൽ അതിന്റെ ഫോട്ടോയും കർഷകൻ ഒപ്പം നിന്നുകൊണ്ടുള്ള ഫോട്ടോയും എടുത്തിരിക്കണം. മാത്രമല്ല ഇന്ന് പൈസ അടച്ചു നാളെ പ്രകൃതി ക്ഷോഭം ഉണ്ടായാൽ നഷ്ടപരിഹാരം കിട്ടില്ല. 7 ദിവസം ആണ് കുറഞ്ഞ കാലാവധി. ഈ തുക കൃത്യമായി കിട്ടിയിരിക്കും. അതിൽ ഒരു തിരിമറിയും സാധിക്കില്ലെന്നതും കർഷകർ അറിഞ്ഞിരിക്കണം. തുക കിട്ടിയവർ പലരും അത് പറയുന്നില്ല എന്നതിനാൽ ഈ ഇൻഷുറൻസിന്റെ പ്രയോജനം പുറത്തറിയുന്നില്ല. എന്നാൽ കൃഷിയുമായി ബന്ധമില്ലാത്തവർ പോലും പറയുന്ന കമന്റുകൾ പർവതീകരിച്ചു കാണിക്കപ്പെടുന്നു. അതിനാലാണ് പലപ്പോഴും ഇത്തരം കർഷക സൗഹൃദ പദ്ധതികൾ പരാജയപ്പെടുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയുടെ നേട്ടങ്ങൾ
#Kissan card#Crop Insurance#Krishi#FTB
Share your comments