മുംബയിലെ മാർച്ചിന് ശേഷം ഡൽഹിയിൽ റാലി നടത്താൻ ഒരുങ്ങുകയാണ് കർഷകർ.രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തുന്ന കര്‍ഷകര്‍ സെപ്റ്റംബർ അഞ്ചിന് പാര്‍ലമെന്റിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തും. കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരെ ഇടത് കര്‍ഷക-തൊഴിലാളി സംഘടനകള്‍. കിസാന്‍ സഭ, സിഐറ്റിയു, അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് റാലി നടത്തുന്നത് . പാലക്കാട്ട് നിന്നും നാല് കർഷകർ ഡൽഹിയിലേക്ക് 2500 കി മി ദൂരം മോട്ടോർ സൈക്കിളിൽ യാത്ര ആരംഭിച്ചിട്ടുണ്ട് . നാസിക്കിൽ നിന്നുള്ള ആയിരക്കണിക്കിന് കർഷകരും റാലിയിൽ പങ്കെടുക്കും.
കര്‍ഷക തൊഴിലാളി വിരുദ്ധ നയങ്ങള്‍ പരിഷ്കരിക്കുക, വിവിധ മേഖലകളിലെ 100 ശതമാനം വിദേശ നിക്ഷേപാനുമതി പിന്‍വലിക്കുക, വിലക്കയറ്റം തടയുക തുടങ്ങി വിവിധ 15 ഇന ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച് മസ്ദൂര്‍ കിസാന്‍ സംഘര്‍ഷ് റാലി എന്ന പേരില്‍ പാര്‍ലമെന്റിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തുന്നത്.മൂന്ന് ലക്ഷത്തോളം കര്‍ഷക തൊഴിലാളികള്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊല്ല അറിയിച്ചു.സെപ്ന്റബര്‍ നാലോടെ ദില്ലിയില്‍ എത്തിച്ചേരുന്ന .ഇവര്‍ക്കായി രാം ലീല മൈതാനിയില്‍ വിശ്രമ കേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്
Share your comments