ഇന്ത്യയിലെ ആദ്യത്തെ കർഷക ക്ഷേമനിധി ബോർഡ് കേരളത്തിൽ രൂപീകരിക്കുവാൻ നടപടികൾ ആരംഭിച്ചു. കൃഷി ഉപജീവനമാക്കിയ കർഷകർക്ക് പെൻഷൻ,മറ്റു ക്ഷേമ കാര്യങ്ങൾ എന്നിവ സമയബന്ധിതമായി നടപ്പിലാക്കി അവരുടെ ജീവിതത്തിന് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ബോർഡ് രൂപീകരിക്കുന്നത്. ബോർഡ് രൂപീകരണം സംബന്ധിച്ചു കർഷകർക്ക് നിർദ്ദേശങ്ങൾ എഴുതി നൽകാം .നിർദ്ദേശങ്ങൾ ഇ-മെയിൽ വഴി നിയമസഭാസമിതി ചെയർമാനോ,നിയമസഭാ സെക്രട്ടറിക്കോ അയച്ചുകൊടുക്കുകയും ചെയ്യാം .
ഇ-മെയിൽ : legislationniyamasabha.nic.in
Share your comments