1. News

കർഷക സമരത്തിൻ്റെ  ഒന്നാംഘട്ടം  സമാപിച്ചു 

ഉത്തരേന്ത്യയിൽ പത്തുദിവസമായി നടന്നുവന്ന കര്‍ഷകസമരത്തിൻ്റെ ഒന്നാംഘട്ടം ഭാരത് ബന്ദോടെ സമാപിച്ചു

KJ Staff
ഉത്തരേന്ത്യയിൽ പത്തുദിവസമായി നടന്നുവന്ന  കര്‍ഷകസമരത്തിൻ്റെ  ഒന്നാംഘട്ടം ഭാരത് ബന്ദോടെ സമാപിച്ചു. ഡല്‍ഹി, മുംബൈ അടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ജനജീവിതം സാധാരണഗതിയിലായിരുന്നെങ്കിലും  ഗ്രാമീണ–കാര്‍ഷികമേഖലകളെ സമരം ബാധിച്ചു. കേരളത്തില്‍ ഫാര്‍മേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കരിദിനമാചരിച്ചു. വിളകള്‍ നശിപ്പിച്ചും, പാല്‍ റോഡിലൊഴുക്കിയും  പ്രതിഷേധക്കാര്‍ പ്രതികരിച്ചു .എന്നാല്‍ ബന്ദിന് വലിയ രീതിയില്‍ ചലനമുണ്ടാക്കാനായില്ല. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നി സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ സംസ്ഥാന–ദേശീയ പാതകള്‍ ഉപരോധിച്ചു. ബന്ദിനോട് അനുബന്ധിച്ച് കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.

.മഹരാഷ്ട്രയിലെ നാസിക്കില്‍ റോഡ് ഉപരോധിച്ച 45 കര്‍ഷകരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. കർഷക സമരം ആരംഭിച്ച മധ്യപ്രദേശിലെ മന്‍സോറില്‍ വന്‍പ്രതിഷേധറാലി നടന്നു. കിസാന്‍ ഏകതാ മഞ്ചിന്റെയും, രാഷ്ട്രീയ കിസാന്‍ രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ മാഹാസംഘിന്റെയും നേതൃത്വത്തില്‍ നൂറ്റിനാല്‍പ്പത് കര്‍ഷകസംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കിയത്. പത്ത് ദിവസം നടന്ന സമരത്തിൽ സംസ്ഥാന സര്‍ക്കാരുകള്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ പോലും തയ്യാറായില്ല.

കർഷക സമരം വിപണിയല്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ട്ടിച്ചത്. ഉല്‍പാദന ചെലവിന്റെ 50% വര്‍ധനയോടെ താങ്ങുവില നിര്‍ദേശിക്കുന്ന എം.എസ്.സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക, കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുക, കേന്ദ്ര സര്‍ക്കാരിൻ്റെ  കര്‍ഷക വിരുദ്ധനയങ്ങള്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാഷ്ട്രീയ കിസാന്‍ ഏകതാ മഞ്ചിന്റെയും രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെയും നേതൃത്വത്തില്‍ മഹാപ്രക്ഷോഭം നടക്കുന്നത്.സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ വിളവെടുപ്പ് നിര്‍ത്തിവയ്ക്കുന്നതടക്കമുള്ള രണ്ടാം ഘട്ട സമരമാരംഭിക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി .
English Summary: farmers withdraw strike

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds