News

തരിശുഭൂമിയില്‍ നെല്‍കൃഷിയിറക്കി

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെയും ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും വായ്പുവേലി-പെരുന്താറ്റ് നെല്‍കൃഷി വികസന സമിതിയുടെയും ആഭിമുഖ്യത്തില്‍ തരിശായി കിടന്ന വായ്പുവേലി പാടശേഖരത്തില്‍ നെല്‍കൃഷിയിറക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ബി.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കല അജിത്തിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ്പ്രസിഡന്‍റ് ജയിംസ് കെ.സാം, വാര്‍ഡംഗങ്ങളായ ജെസ്സി ബേബി, ലൗലി വാലുതറയില്‍, റ്റിറ്റി ജോണ്‍സ്, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ജോര്‍ജ് ബോബി, പാടശേഖര സമിതി പ്രസിഡന്‍റ് രാമചന്ദ്രന്‍ നായര്‍, സെക്രട്ടറി എന്‍.എസ്.ജോണ്‍, കൃഷി ഓഫീസര്‍ അന്‍സി എം.സലിം, പാടശേഖര സമിതി അംഗങ്ങള്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox