കൊറോണ വൈറസിൻ്റെ പശ്ചാത്തലത്തില്‍ നിരവധി സംസ്ഥാനങ്ങളും രാജ്യാന്തര അതിര്‍ത്തികളും അടക്കേണ്ടി വന്നെങ്കിലും രാജ്യത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. രാജ്യം അടച്ചിടേണ്ടി വരുന്ന സാഹചര്യത്തില്‍ ഒന്നര വര്‍ഷത്തേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ നിലവില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ ഏജന്‍സിയായ സ്‌റ്റേറ്റ് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡി.വി പ്രസാദ് പറഞ്ഞു.ഭയപ്പെടേണ്ടെന്ന് ജനങ്ങളോട് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ.
രാജ്യത്തിന്റെ ഏത് ഭാഗത്തായാലും ഗോതമ്പിന്റെയും അരിയുടെയും ലഭ്യതയെ സംബന്ധിച്ചിടത്തോളം വിഷമിക്കേണ്ട ആവശ്യമില്ല. ഏപ്രില്‍ അവസാനത്തോടെ 100 മില്യന്‍ ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍ രാജ്യത്തെ വിവിധ വെയര്‍ഹൗസുകളില്‍ ഉണ്ടാകും. എന്നാല്‍ പ്രതിവര്‍ഷം 50 മില്യണ്‍ മുതല്‍ 60 മില്യണ്‍ വരെ മാത്രമേ ആവശ്യമായിട്ടുള്ളൂ. 2019-20 കാലഘട്ടത്തില്‍ ഇന്ത്യ റെക്കോര്‍ഡ് ഉത്പ്പാദനമാണ് നടത്തിയതെന്നും 292 മില്യണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഇന്ത്യ ഉത്പ്പാദിപ്പിച്ചതെന്നും പ്രസാദ് പറഞ്ഞു.
Share your comments