കൂട്ടുകാര്‍ക്കൊപ്പമോ കുടുംബാംഗങ്ങള്‍ക്കൊപ്പമോ വെറുതെ സംസാരിച്ചിരിക്കുമ്പോള്‍ കൊതുക് നിങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ മനസ്സിലാക്കിക്കോളൂ അതിന് ചില പ്രത്യേക കാരണങ്ങളുണ്ട്.
എന്താണ് കാരണം എന്നു നോക്കാം
നമ്മുടെ രക്തഗ്രൂപ്പ് മുതല്‍ നമ്മളിട്ടിരിക്കുന്ന വസ്ത്രവും ശരീരത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവും വരെ കൊതുകിന്റെ ആകര്‍ഷകമായ കാര്യങ്ങളാണ്. നിങ്ങള്‍ ഒ രക്തഗ്രൂപ്പില്‍ ഉള്‍പ്പെട്ട വ്യക്തിയാണെങ്കില്‍ തീര്‍ച്ചയായും കൊതുക് നിങ്ങളെ തെരഞ്ഞുപിടിച്ച് കടിക്കാനെത്തും. നമ്മുടെ വിയര്‍പ്പില്‍ നിന്നുപോലും കൊതുകുകള്‍ക്ക് രക്തത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആണ്‍കൊതുകുകളെക്കാള്‍ പെണ്‍കൊതുകുകളാണ് ചോരകുടിക്കാനെത്തുക.
അതുകൊണ്ടുതന്നെ ഒ ഗ്രൂപ്പുകാര്‍ക്ക് കൊതുകുപരത്തുന്ന രോഗങ്ങള്‍ വരാനും സാധ്യത കൂടുതലാണ്. അതിനാല്‍ പരമാവധി ഇതിനുളള മുന്‍കരുതലുകള്‍ സ്വീകരിക്കാം.
അതുപോലെ ശരീരത്തില്‍ വിയര്‍പ്പ് കൂടുതലുളളവരെയും കൊതുക് വളഞ്ഞിട്ട് ആക്രമിക്കും. ചൂട് കുടുതലുളളവര്‍ക്കും ഇത് ബാധകമാണ്. വിയര്‍പ്പിന്റെ മണവും കൊതുകിനെ ആകര്‍ഷിക്കുമത്രെ. വിയര്‍പ്പിന്റെ മണത്തിന് കാരണം യൂറിക് ആസിഡ്, ലാക്ടിക് ആസിഡ്, അമോണിയ എന്നിവയാണ്. ഇത്തരക്കാരെ കൊതുക് തിരിഞ്ഞു പിടിക്കും.
നിങ്ങള്‍ നല്ല വണ്ണമുളളവരാണെങ്കിലും കൊതുകിന് പ്രത്യേക താത്പര്യം തോന്നും. എന്താ കാരണമെന്നല്ലേ അമിതവണ്ണമുളളവരില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഉത്പാദനത്തിന്റെ തോത് കൂടുതലായിരിക്കും. അതുപോലെ ഗര്‍ഭിണികളിലും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ ഉത്പാദനം കൂടുതലായിരിക്കും. ഇവരെയും കൊതുക് കടിയ്ക്കാനുളള സാധ്യത കൂടുതലാണ്.
മറ്റൊരു രസകരമായ കാര്യം കേള്‍ക്കാം. ബിയര്‍ കുടിയ്ക്കുന്നവരുടെ ശരീരത്തെയും കൊതുകുകള്‍ പെട്ടെന്ന് ആകര്‍ഷിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ബിയറില്‍ എഥനോളിന്റെ അംശമുളളതിനാല്‍ വിയര്‍പ്പിലൂടെ പുറത്തേക്ക് വരുന്നതാണ് ഇതിന് കാരണമായി പറയുന്നത്.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/news/health-insurance-cover-for-mosquito-borne-diseases-more-details-here/
Share your comments