1. News

സർവ്വകലാശാലകൾക്ക് സ്വന്തമായി ഓൺലൈൻ കോഴ്സുകൾ : ധനകാര്യ മന്ത്രി : അഞ്ചാം സാമ്പത്തിക പാക്കേജ്

ന്യൂഡൽഹി: കേന്ദ്ര സർക്കാറിൻെറ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപനത്തിൻെറ അവസാന ദിനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ഊന്നൽ നൽകിയത് ഏഴ് മേഖലകളിൽ. ദേശീയ തൊഴിലുറപ്പ്, ആരോഗ്യം-വിദ്യാഭ്യാസം, കോവിഡ് കാലത്തെ വാണിജ്യം, കമ്പനീസ് ആക്ടിലെ പരിഷ്കാരങ്ങൾ, വ്യവസായ സൗഹൃദ അന്തരീക്ഷം, പൊതുമേഖല കമ്പനികളും നയങ്ങളും,

Arun T

ന്യൂഡൽഹി: കേന്ദ്ര സർക്കാറിൻറ 20 ലക്ഷം കോടിയുടെ പാക്കേജ്​ പ്രഖ്യാപനത്തിൻെറ അവസാന ദിനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ ഊന്നൽ നൽകിയത്​​ ഏഴ്​ മേഖലകളിൽ. ദേശീയ തൊഴിലുറപ്പ്​, ആരോഗ്യം-വിദ്യാഭ്യാസം, കോവിഡ്​ കാലത്തെ വാണിജ്യം, കമ്പനീസ്​ ആക്​ടിലെ പരിഷ്​കാരങ്ങൾ, വ്യവസായ സൗഹൃദ അന്തരീക്ഷം, പൊതുമേഖല കമ്പനികളും നയങ്ങളും, സംസ്ഥാനങ്ങളും വിഭവങ്ങളും എന്നിവയുമായി ബന്ധപ്പെട്ട മേഖലകൾക്കാണ്​ ഊന്നൽ നൽകിയത്​​.

ദേശീയ തൊഴിലുറപ്പ്​ പദ്ധതി 

ദേശീയ തൊഴിലുറപ്പ്​ പദ്ധതിക്കായി 69,000 കോടിയാണ്​ ബജറ്റിൽ വകയിരുത്തിയത്​. അധികമായി 40,000 കോടി രൂപ കൂടി നൽകുമെന്ന്​ ധനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസം-ആരോഗ്യം 

എല്ലാ ജില്ലകളിലും ആശുപത്രികളിൽ പകർച്ചവ്യാധി ബ്ലോക്കുകൾ   

ബ്ലോക്കുകളിൽ പൊതുമേഖലയിൽ ലാബുകൾ നിർമിക്കും 

സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍  സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി ദിക്ഷ- എല്ലാ ഗ്രേഡുകള്‍ക്കുമായി ഇ-ഉള്ളടക്കവും ക്യുആര്‍ കോഡ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളതുമായ പാഠപുസ്തകങ്ങളും (ഒരു രാഷ്ട്രം, ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം)

1 മുതല്‍ 12 വരെ ക്ലാസ്സുകള്‍ക്ക് പ്രത്യേക ടിവി ചാനലുകള്‍  (ഒരു ക്ലാസ്, ഒരു ചാനല്‍) റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്കാസ്റ്റുകള്‍ എന്നിവയുടെ വിപുലമായ ഉപയോഗം

കാഴ്ച- ശ്രവണ വൈകല്യമുള്ളവര്‍ക്ക്  പ്രത്യേക ഓണ്‍ലൈന്‍ സംവിധാനം.

മികച്ച 100 സര്‍വ്വകലാശാലകള്‍ക്ക് 2020 മെയ് 30 നകം സ്വന്തമായി ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ അനുവാദം

മനോദര്‍പ്പണ്‍ - മാനസികാരോഗ്യത്തിനും ക്ഷേമത്തിനുമായി വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കായുള്ള സംരംഭം ഉടന്‍.

സ്‌കൂള്‍, ബാല്യകാലഘട്ടത്തിലുള്ളവര്‍, അധ്യാപകര്‍ എന്നിവയ്ക്കായി പുതിയ ദേശീയ പാഠ്യപദ്ധതി:

ആഗോളതലത്തില്‍ത്തന്നെ 21-ാം നൂറ്റാണ്ടില്‍ വേണ്ടുന്ന നൈപുണ്യശേഷികളുമായി സംയോജിപ്പിച്ചുള്ള പദ്ധതിയാകും ഇത്.

ദേശീയ അടിസ്ഥാന സാക്ഷരത, ന്യൂമറസി മിഷന്‍ 2020 ഡിസംബറില്‍ ആരംഭിക്കും. അഞ്ചാം തരത്തിലെ ഓരോ കുട്ടിയും 2025 ഓടെ മികച്ച പഠന നിലവാരം കൈവരിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായാണിത്.

വാണിജ്യം 

ഒരു കോടി വരെയുള്ള വായ്​പ തിരിച്ചടവ്​ മുടങ്ങിയാൽ നിയമനടപടികളുണ്ടാവില്ല

ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കായി വായ്​പകൾ തിരിച്ചടവ്​ സംബന്ധിച്ച നിയമമുണ്ടാക്കും

അടുത്ത ഒരു വർഷത്തിൽ പാപ്പരത്ത നടപടികളുണ്ടാവില്ല

കോവിഡ്​ മൂലം മരിച്ച ചെറുകിട-ഇടത്തരം വ്യവസായികൾക്ക്​ വായ്​പ ബാധ്യതയുണ്ടാവില്ല

കമ്പനീസ്​ ആക്​ട്

സാ​ങ്കേതികമായ പിഴവുകൾ കുറ്റകരമല്ലാതാക്കും. ഇതിനായി​ കമ്പനീസ്​ ആക്​ട്​ ​ഭേദഗതി ചെയ്യും

ചില പിഴവുകൾ ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റും 

ഇതോടെ കോടതികളിലും കമ്പനി നിയമ ട്രിബ്യൂണലുകളുടെയും എണ്ണം കുറക്കും

വ്യവസായ സൗഹൃദ അന്തരീക്ഷം 

ഇന്ത്യയിലെ കോർപ്പേറ്റ്​ കമ്പനികൾക്ക്​ വിദേശ ഓഹരി വിപണികളിൽ ലിസ്​റ്റ്​ ചെയ്യാനുള്ള അവസരം നൽകും

എൻ.എസ്​.ഡി ഡിബഞ്ചേഴ്​സ്​ പുറത്തിറക്കിയ കമ്പനികളെ ഓഹരി വിപണിയിൽ ലിസ്​റ്റ്​ ചെയ്​തതായി കണക്കാക്കില്ല.

പൊതുമേഖല വ്യവസായങ്ങൾക്കായി പുതിയ നയം 

പൊതുമേഖല വ്യവസായങ്ങൾക്കായി പുതിയ നയം കൊണ്ടു വരും എല്ലാ മേഖലയിലും ​സ്വകാര്യവൽക്കരണം പ്രോൽസാഹിപ്പിക്കും

പൊതുമേഖല കമ്പനികളുടെ സാന്നിധ്യം വേണ്ട സെക്​ടറുകൾ പ്രസിദ്ധപ്പെടുത്തും ഇത്തരം മേഖലകളിൽ ഒരു കമ്പനി ഒഴികെ മ​റ്റ്​ കമ്പനികളെല്ലാം സ്വകാര്യവൽക്കരിക്കും

സംസ്ഥാനങ്ങളുടെ വിഭവ ശേഖരണം 

സംസ്ഥാനങ്ങളുടെ കടമെടുക്കൽ പരിധി മൂന്ന്​ ശതമാനത്തിൽ നിന്ന്​ അഞ്ചാക്കി ഉയർത്തി

ഇത് മൂലം സംസ്ഥാനങ്ങൾക്ക്​ 4.28 ലക്ഷം കോടി അധികമായി ലഭിക്കും സംസ്ഥാനങ്ങൾക്ക്​

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ധനമന്ത്രി എഫ് എം സീതാരാമൻ ലൈവ്: 20 ലക്ഷം കോടി രൂപയുടെ പാക്കേജ് വെളിപ്പെടുത്തി

English Summary: Fifth economic package announcement

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds