രാജ്യത്ത് 1.2 ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതിക്ക് അനുമതി
ഉള്ളിയുടെ ഉല്‍പ്പാദനം 26 ശതമാനത്തോളം കുറവാണ് ഇക്കുറി. ഇതാണ് വിലക്കയറ്റത്തിനു കാരണമായത്. നവംബര്‍ 15 വരെ ഉള്ളിവില 60 രൂപക്ക് മുകളിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് വെറും 22 രൂപയായിരുന്നു ഉള്ളിയുടെ വില. ഇക്കുറി ക്ഷാമം രൂക്ഷമായതിനാല്‍ ഉള്ളി കയറ്റുമതി നിരോധനം പോലെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.
ആഭ്യന്തര ലഭ്യത മെച്ചപ്പെടുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനുമായി 1.2 ലക്ഷം ടൺ ഉള്ളി ഇറക്കുമതി ചെയ്യാനുള്ള ഭക്ഷ്യ മന്ത്രാലയത്തിന്‍റെ തീരുമാനത്തിന് മന്ത്രിസഭയുടെ അനുമതി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
എംഎംടിസി വഴി സർക്കാർ 1,00,000 ടൺ ഉള്ളി ഇറക്കുമതി ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാൻ നവംബർ 16 ന് പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തിൽ നിന്ന് 4,000 ടൺ ചരക്ക് വാങ്ങുന്നതിനുള്ള ടെണ്ടർ ഇതിനോടകം തന്നെ തയ്യാറാക്കിയിട്ടുണ്ട്.
ഡിസംബര്‍ വരെ സ്വകാര്യ ഇറക്കുമതി സൗകര്യപ്രദമാക്കുന്നതിനും ഫൈറ്റോസാനിറ്ററി, ഫ്യൂമിഗേഷൻ മാനദണ്ഡങ്ങളിൽ ഇളവ് വരുത്താനും സർക്കാർ സൗകര്യമൊരുക്കുന്നുണ്ട്. ഉള്ളിയുടെ പ്രാദേശിക ലഭ്യത ഉറപ്പു വരുത്തുന്നതിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഒന്നും വിജയം കണ്ടിരുന്നില്ല. രാജ്യതലസ്ഥാനത്ത് ഉള്ളിയുടെ ചില്ലറവില അറുപത് രൂപയ്ക്ക് മുകളിലാണ്.
ഉള്ളിയുടെ ഉല്‍പ്പാദനം 26 ശതമാനത്തോളം കുറവാണ് ഇക്കുറി. ഇതാണ് വിലക്കയറ്റത്തിനു കാരണമായത്. നവംബര്‍ 15 വരെ ഉള്ളിവില 60 രൂപക്ക് മുകളിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് വെറും 22 രൂപയായിരുന്നു ഉള്ളിയുടെ വില. ഇക്കുറി ക്ഷാമം രൂക്ഷമായതിനാല്‍ ഉള്ളി കയറ്റുമതി നിരോധനം പോലെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.
English Summary: Finance Minister Nirmala Sitharaman approves import of 1.2 lakh tonnes onion
Share your comments