<
  1. News

ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വിശദീകരിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ.

പണലഭ്യത ഉറപ്പാക്കാന് പതിനഞ്ച് ഇന പരിപാടി നടപ്പാക്കും. സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്ഭര് അഭിയാന് പ്രഖ്യാപിച്ചതെന്ന് കേന്ദ്രധനമന്ത്രി നിര്മലാ സീതാരാമന്. പാക്കേജിലെ വിശദ വിവരങ്ങൾ ഇങ്ങനെ: സർക്കാർ മേഖലയിൽ 200 കോടി രൂപ വരെയുള്ള ആഗോള ടെൻഡറുകൾ അനുവദിക്കില്ല. ഇത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനും മേക് ഇൻ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

K B Bainda

പണലഭ്യത ഉറപ്പാക്കാന്‍ പതിനഞ്ച് ഇന പരിപാടി നടപ്പാക്കും. സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ അഭിയാന്‍ പ്രഖ്യാപിച്ചതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍.

പാക്കേജിലെ വിശദ വിവരങ്ങൾ ഇങ്ങനെ:

സർക്കാർ മേഖലയിൽ 200 കോടി രൂപ വരെയുള്ള ആഗോള ടെൻഡറുകൾ അനുവദിക്കില്ല. ഇത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനും മേക് ഇൻ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. മികച്ച നിലയിൽ‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 കോടിയുടെ സഹായം.

ചെറുകിട നാമമാത്ര വ്യവസായങ്ങൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നൽകും. വായ്പാ കാലാവധി നാലു വർഷമാക്കും. ഈട് ആവശ്യമില്ല. ഒരു വർഷത്തേക്ക് തിരിച്ചടവിന് മോറട്ടോറിയം നൽകും.100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങൾക്കാണ് വായ്പ ലഭിക്കുക.

45 ലക്ഷം വ്യവസായ സ്ഥാപനങ്ങൾക്ക് വായ്പ ലഭിക്കും. ഒക്ടോബർ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം. 41 കോടി ജനങ്ങൾക്കായി ഇതുവരെ 52,606 കോടി രൂപ നൽകി. സൂഷ്മ ഇടത്തരം ചെറുകിട വ്യവസായങ്ങളുടെ നിർവചനം പരിഷ്കരിച്ചു. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് 2000 കോടി.

ഇപിഎഫ് വിഹിതം കേന്ദ്ര സർക്കാർ അടയ്ക്കുന്നത് തുടരും. 72.22 ലക്ഷം തൊഴിലാളികളുടെ മൂന്നു മാസത്തെ ഇപിഎഫ് വിഹിതമാണ് സർക്കാർ അടയ്ക്കുന്നത്.

പാവപ്പെട്ടവരോടുള്ള കടമ മറക്കില്ല, തൊഴിലാളുകളോടും പ്രായമായവരോടും, വികലാംഗരോടുമുള്ള പ്രതിബദ്ധത പാലിക്കും.പ്രാദേശിക ബ്രാൻ‍ഡുകൾക്ക് ആഗോളവിപണി കണ്ടെത്തും.

അയ്യായിരം കോടി രൂപയുടെ ഇക്വുറ്റി ഇൻഫ്യൂഷൻ.വൈദ്യുതി കമ്പനികൾക്ക് 90,000 കോടി. കുടിശിക തീർക്കാൻ ഉൾപ്പെടെയാണ് ഈ തുക.

തകർച്ചയിലായ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ മൂലധനം. പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങൾക്ക് വായ്പാ രൂപത്തിലാകും മൂലധനം ലഭിക്കുക. വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവർക്കും തകർച്ചയിലായവർക്കും അപേക്ഷിക്കാം.

ഒരു കോടി വരെ നിക്ഷേപവും അഞ്ചു കോടി വിറ്റുവരവും ഉള്ള സ്ഥാപനങ്ങള്‍ മൈക്രോ വിഭാഗത്തില്‍ പെടും. 10 കോടി നിക്ഷേപവും 50 കോടി വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട എന്ന വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവും ഉള്ള സ്ഥാപനം ഇടത്തരം എന്ന വിഭാഗത്തിലും പെടും.

പ്രധാനമന്ത്രി പറഞ്ഞ അഞ്ച് തൂണുകളെ മുൻനിർത്തി ആത്മനിർഭർ ഭാരതെന്ന പാക്കേജ്

‘സ്വയം ആശ്രിതം’ എന്നാണു മലയാളത്തില്‍ ആത്മനിര്‍ഭര്‍ എന്നതിന്റെ അര്‍ഥമെന്നും നിര്‍മല പറഞ്ഞു. സ്വയംപര്യാപ്തമായ ഇന്ത്യ എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ട രാജ്യമെന്ന അർഥമില്ല.

ഏഴ് മേഖലകളിൽ നടത്തിയ ചർച്ചക്ക് ശേഷം പ്രധാനമന്ത്രി പറഞ്ഞ അഞ്ച് തൂണുകളെ മുൻനിർത്തിയാണ് ആത്മനിർഭർ ഭാരതെന്ന പാക്കേജ് രൂപീകരിച്ചത്.

ജൻധൻ യോജന, ആവാസ് യോജന, ഉജ്ജ്വല യോജന , സ്വഛഭ്രത്, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾ വലിയ വിജയമായിരുന്നു

2014 മുതൽ 2019 വരെ മോദി സർക്കാർ നടപ്പാക്കിയ പദ്ധതികൾ വിശദീകരിച്ചു.

ജി എസ് ടി നിയമം രാജ്യത്ത് വലിയ മാററങ്ങൾ ഉണ്ടാക്കി. ഈ നേട്ടങ്ങളെല്ലാം ഓർത്ത് മാത്രമേ ആത്മ നിർഭർ ഭാരതിനെ കുറിച്ച് പറയാനാകൂ.തൊഴിലാളുകളോടും പ്രായമായവരോടും, വികലാംഗരോടുമുള്ള പ്രതിബദ്ധത പാലിക്കും.

ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൻ്റെ വിശദാംശങ്ങൾ വിശദീകരിക്കാനായി നി‍ർമ്മലാ സീതാരാമനൊപ്പം കേന്ദ്രധനകാര്യസഹമന്ത്രി അനുരാ​ഗ് ഠാക്കൂറും, കേന്ദ്രധനകാര്യസെക്രട്ടറിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

English Summary: Finance Minister Nirmala Sitharaman explaining the financial package worth Rs.20 lakh crores

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds