കാര്‍ഷിക യന്ത്രോപകരണങ്ങള്‍ വാങ്ങുന്നതിന് സാമ്പത്തിക സഹായം
ശാസ്ത്രീയ കൃഷിരീതികളിലും യന്ത്രങ്ങളുടെ ഉപയോഗത്തിലും കേരളം പിന്നാക്കം പോയതാണ് കാര്‍ഷികോല്പാദനത്തിലും ഉല്പാദനക്ഷമതയിലും കേരളം പിന്നോട്ടടിക്കാനുള്ള കാരണമായി വിലയിരുത്തപ്പെട്ടിരുന്നത്.
ശാസ്ത്രീയ കൃഷിരീതികളിലും യന്ത്രങ്ങളുടെ ഉപയോഗത്തിലും കേരളം പിന്നാക്കം പോയതാണ് കാര്‍ഷികോല്പാദനത്തിലും ഉല്പാദനക്ഷമതയിലും കേരളം പിന്നോട്ടടിക്കാനുള്ള കാരണമായി വിലയിരുത്തപ്പെട്ടിരുന്നത്. നബാര്‍ഡിന്റെ സഹായത്തോടെ കൃഷിക്കാരുടെ കൂട്ടായ സഹകരണസ്ഥാപനങ്ങള്‍ ഈ രംഗത്തെ പരിമിതി മറികടക്കാന്‍ പുതിയ ഉണര്‍വ് സൃഷ്ടിക്കുന്നു. സാധാരണക്കാരായ കൃഷിക്കാരുടെ സാമ്പത്തികപരിധിയില്‍ നില്‍ക്കാത്ത വിലയേറിയ ഉപകരണങ്ങളും അനുബന്ധ സേവനങ്ങളും ഉറപ്പാക്കുന്ന പദ്ധതിക്കാണ് നബാര്‍ഡിന്റെ സഹായത്തോടെ തുടക്കമിട്ടിരിക്കുന്നത്. ട്രാക്ടര്‍, ടില്ലര്‍, കൊയ്ത്ത്-മെതിയന്ത്രങ്ങള്‍, വീഡ് കട്ടര്‍ തുടങ്ങിയ ഉപകരണങ്ങളാണ് സഹകരണസംഘങ്ങളും ബാങ്കുകളും വഴി ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട സഹകരണസംഘം/ബാങ്കുകളില്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.
കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്
കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാന്‍ വായ്പയും സബ്‌സിഡിയും നല്‍കുന്നു. വസ്തുവിന്റെ പ്രമാണം, കരമടച്ച രസീത് മുതലായ രേഖകള്‍ വായ്പയ്ക്കായി സമര്‍പ്പിക്കണം. വായ്പയാണ് വാങ്ങുന്ന കൃഷിയന്ത്രത്തിന്റെ 80 ശതമാനമാണ് അനുവദിക്കുന്നത്. ഇത് തിരിച്ചടയ്‌ക്കേണ്ട കാലാവധി 5 - 10 വര്‍ഷമാണ്. 11.4 ശതമാനമാണ് നിലവിലെ പലിശനിരക്ക്. സബ്‌സിഡിയാണെങ്കില്‍ സബ്‌സിഡി ആവശ്യമുള്ളവര്‍ മുകളില്‍ പറഞ്ഞ രേഖകള്‍ക്കൊപ്പം അതത് കൃഷിഭവനുകളില്‍ നിന്ന് കൃഷി ഓഫീസറുടെ സാക്ഷ്യപത്രം കൂടി സമര്‍പ്പിക്കേണ്ടതാണ്. കേരളത്തിലെ 75 താലൂക്കുകളിലും കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പ്രാഥമിക ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ താലൂക്കിലും ഉള്ളവര്‍ അതത് താലൂക്കിലെ പ്രാഥമിക ബാങ്കിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2475845 എന്ന നമ്പറില്‍ വിളിക്കുകയോ ളശ.സരെമൃറയ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ ഇ-മെയില്‍ അയക്കുകയോ ചെയ്യുക.
കേരള ഗ്രാമീണ്‍ ബാങ്ക്
നബാര്‍ഡിന്റെ കൃഷി-യന്ത്രവത്കരണ പദ്ധതിയനുസരിച്ചാണ് വായ്പ അനുവദിക്കുന്നത്. കേരളത്തില്‍ കേരള ഗ്രാമീണ്‍ ബാങ്കിന്റെ 632 ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വായ്പ ആവശ്യമുള്ളവര്‍ക്ക് ഈ ശാഖകളില്‍ അപേക്ഷ സമര്‍പ്പിക്കാം. ഒരുലക്ഷം രൂപവരെയാണ് വായ്പ എടുക്കുന്നതെങ്കില്‍ മുഴുവന്‍ തുകയും ലഭിക്കും ഒരു ലക്ഷത്തിന് മുകളിലാണ് വായ്പ എടുക്കുന്നതെങ്കില്‍ വാങ്ങുന്ന കൃഷിയന്ത്രത്തിന്റെ 85 ശതമാനം ബാങ്ക് അനുവദിക്കും 15 ശതമാനം കര്‍ഷകര്‍ വഹിക്കണം. 10.60 ശതമാനമാണ് നിലവിലെ പലിശനിരക്ക്. തിരിച്ചടവ് കാലാവധി ട്രാക്ടര്‍ വാങ്ങാന്‍ വായ്പ എടുക്കുന്നവര്‍ ഒന്‍പത് വര്‍ഷം കൊണ്ടും, പവര്‍ ടില്ലര്‍ ഏഴ് വര്‍ഷം കൊണ്ടും മറ്റ് കാര്‍ഷികയന്ത്രങ്ങള്‍ക്ക് എടുക്കുന്ന വായ്പ മൂന്ന് വര്‍ഷം കൊണ്ടും അടച്ച് തീര്‍ക്കേണ്ടതാണ്. വസ്തുവിന്റെ പ്രമാണം, കരമടച്ച രസീത്, നബാര്‍ഡില്‍ നിന്നുള്ള സാക്ഷ്യപത്രം, വാഹനം രജിസ്റ്റര്‍ ചെയ്ത രേഖ, ഇന്‍ഷുറന്‍സ് രേഖകള്‍ എന്നിവ വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള കേരള ഗ്രാമീണ്‍ ബാങ്കിന്റെ ബ്രാഞ്ച് മാനേജരെ സമീപിക്കുക.
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സഹകരണബാങ്കുകള്‍ വഴിയും സഹകരണസംഘങ്ങള്‍ വഴിയും നബാര്‍ഡിന്റെ സേവനം ജനങ്ങളിലേക്ക് എത്തുന്നുണ്ട്. എറണാകുളം ജില്ലയിലെ പള്ളിയാക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ച് യന്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതിയാണ് നടപ്പാക്കിയിട്ടുള്ളത്. യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സേവനവും ഇവര്‍ നല്‍കുന്നു. നമ്പര്‍: 0484-2508064. മലപ്പുറം ജില്ലയിലെ ചുങ്കത്തറ സര്‍വ്വീസ് സഹകരണ ബാങ്കാണ് ഇത്തരത്തില്‍ സേവനം നല്‍കുന്ന മറ്റൊരു ബാങ്ക്. നമ്പര്‍: 0493-230399.
English Summary: financial aid for small machinery
Share your comments