കൈപ്പാട്- പൊക്കാളി സംയോജിത മല്‍സ്യ-നെല്‍കൃഷിക്ക് ധനസഹായം ജലകൃഷി വികസന ഏജന്‍സി, കേരളം (അഡാക്ക്) എറണാകുളം മേഖലാ ഓഫീസ് മുഖേന എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായി നടപ്പിലാക്കുന്ന കൈപ്പാട്- പൊക്കാളി സംയോജിത മത്സ്യ-നെല്‍കൃഷി പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ 5-പേരില്‍ കുറയാത്ത അംഗങ്ങളുള്ള ഗ്രൂപ്പുകള്‍ക്കോ, സ്വയംസഹായ സംഘങ്ങള്‍ക്കോ, ആക്റ്റിവിറ്റി ഗ്രൂപ്പുകള്‍ക്കോ അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ഗ്രൂപ്പും 5 ഹെക്ടറില്‍ കുറയാത്ത കൃഷി സ്ഥലം സ്വന്തമായോ പാട്ട വ്യവസ്ഥയിലോ കൈവശം ഉള്ളവരായിരിക്കണം. പാട്ടവ്യവസ്ഥയില്‍ 5 വര്‍ഷമെങ്കിലും കൃഷി സ്ഥലത്ത് കൃഷി ചെയ്യുന്നതിനുള്ള അവകാശം ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിരിക്കണം. പദ്ധതി പ്രകാരം വികസിപ്പിക്കുന്ന കൃഷിയിടത്തിന്റെ പുറംബണ്ടുകളില്‍ കണ്ടല്‍തൈകള്‍ വെച്ചു പിടിപ്പിച്ച് ബണ്ട് സംരക്ഷിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. അപേക്ഷാ ഫോമുകള്‍ അഡാക്കിന്റെ എറണാകുളം മേഖലാ ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 25-ാംന് വൈകീട്ട് 5 മണിക്ക് മുമ്പ് എറണാകുളം ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിലാസം: റീജിയണല്‍ എക്‌സിക്യൂട്ടീവ്, അഡാക്ക്, എറണാകുളം സി.സി. 60/3907, പെരുമാനൂര്‍ പി.ഓ., കനാല്‍ റോഡ്, തേവര, കൊച്ചി - 15. ഫോണ്‍: 04842665479.
കൈപ്പാട്- പൊക്കാളി സംയോജിത മല്‍സ്യ-നെല്‍കൃഷിക്ക് ധനസഹായം
ജലകൃഷി വികസന ഏജന്‍സി, കേരളം (അഡാക്ക്) എറണാകുളം മേഖലാ ഓഫീസ് മുഖേന എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലായി
Share your comments