1. News

തേയിലത്തോട്ടങ്ങളെ രക്ഷിക്കാൻ 400 കോടിയുടെ പ്രത്യേക പദ്ധതി

തേയിലത്തോട്ടങ്ങളെ രക്ഷിക്കാൻ കേന്ദ്രം 400 കോടിയുടെ പ്രത്യേക പദ്ധതി നടപ്പാക്കും.; ഇടുക്കി ജില്ലയ്ക്കും പ്രത്യേക പാക്കേജ്.

KJ Staff
തേയിലത്തോട്ടങ്ങളെ രക്ഷിക്കാൻ കേന്ദ്രം 400 കോടിയുടെ പ്രത്യേക പദ്ധതി നടപ്പാക്കും.; ഇടുക്കി ജില്ലയ്ക്കും പ്രത്യേക പാക്കേജ്. ഇന്ത്യൻ ടീ ബോർഡ് (ഐടിബി) യുടെ 400 കോടി രൂപയുടെ പദ്ധതി കേന്ദ്രം അംഗീകരിച്ചതോടെ ചെറുകിട, വൻകിട തേയില കർഷകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള “ഡെവലപ്പ്മെന്റ് ആൻഡ് പ്രൊമോഷൻ” പദ്ധതിയുടെ ഗുണം 2019-20 സാമ്പത്തിക വർഷം വരെ ലഭിക്കുമെന്ന് ഉറപ്പായി.

ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖല, ഇടുക്കി ജില്ല, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയ്ക്ക് പ്രത്യേക പാക്കേജുകൾ പദ്ധയിൽ ഉൾപ്പെടുന്നു. 394.95 കോടി രൂപയുടെ പദ്ധതിയിൽ ഏഴ് പ്രധാന ഘടകങ്ങളാണുള്ളത്.പ്ലാൻറേഷൻ ഡവലപ്മെന്റ്, ക്വാളിറ്റി അപ്ഗ്രഡേഷൻ, പ്രോഡക്ട് ഡൈവേഴ്സിഫിക്കേഷൻ, മാർക്കറ്റ് പ്രൊമോഷൻ, റിസർച്ച് ആന്റ് ഡവലപ്മെന്റ്, ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ്, ടീ റഗുലേഷൻ, എസ്റ്റാബ്ലിഷ്മെൻറ് എക്സ്പെൻസസ് എന്നിവയാണവ. അർഹരായ തോട്ടങ്ങൾക്ക് ഈ ഘടകങ്ങളിലെ വിവിധ പ്രവർത്തനങ്ങൾക്ക് സബ്സിഡി, ഇൻസെൻറീവ്സ് അല്ലെങ്കിൽ ഗ്രാൻറ് പദ്ധതി പ്രകാരം നൽകും.

ചെറുകിട തേയില കർഷകരെ പ്രോത്സാഹിപ്പിക്കൽ, തേയില മേഖലയെ പുനരുജ്ജീവിപ്പിക്കൽ, ഉല്പാദനം കൂട്ടൽ, ജലസേചനം, യന്ത്രവൽക്കരണം എന്നിവ പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ തോട്ടത്തിഎൻ്റെ  ഉൽപ്പാദനക്ഷമതയും തേയിലയുടെ ഗുണനിലവാരവും വർദ്ധിപ്പിക്കുകയാണ് ‘ഡെവലപ്മെന്റ്’ ഘടകം ലക്ഷ്യമിടുന്നതെന്ന് ടീ ഡവലപ്മെന്റ് ബോർഡ് ഡയറക്ടറായ എസ്. സൗന്ദരരാജൻ പറഞ്ഞു.

ഈ പദ്ധതിയിൽ ആനുകൂല്യത്തിന് അർഹത നേടാൻ തോട്ടം ടീ ബോർഡിൽ രജിസ്റ്റർ ചെയ്തിരിക്കണം. ചെറുകിട കർഷകർക്കും അവരുടെ സ്വയം സഹായ സംഘങ്ങൾക്കും ഐടിബി വിതരണം ചെയ്ത തിരിച്ചറിയൽ രേഖകളും ഭൂമി സംബന്ധിച്ച ശരിയായ രേഖകളും ഉണ്ടായിരിക്കണം. 10,000 രൂപയിൽ കൂടുതൽ പ്രൊവിഡന്റ് ഫണ്ട് കുടിശീക നൽകാനുള്ള തോട്ടങ്ങളുടെ ആനുകൂല്യങ്ങൾ തടഞ്ഞുവക്കാനും പദ്ധതി വ്യവസ്ഥ ചെയ്യുന്നു.
English Summary: financial aid to save tea plantation

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds