പരിസ്ഥിതി ദിനത്തില്‍ ഒരോ സ്‌കൂളിലും ഒരു പ്ലാവ്, പദ്ധതിക്ക്  തുടക്കം

Wednesday, 16 May 2018 05:15 PM By KJ KERALA STAFF
പ്ലാവിൻ്റെ  പാരിസ്ഥിതിക പ്രാധാന്യം മനസിലാക്കി ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഒരു സ്‌കൂളില്‍ ഒരു പ്ലാവ് തൈ നട്ട് സംരക്ഷിക്കുന്ന പദ്ധതിയുമായി സംസ്ഥാന സർക്കാർ. കാര്‍ബണ്‍ മലിനീകരണാഘാത തോത് കുറക്കാന്‍ മറ്റ് മരങ്ങളേക്കാള്‍ കൂടുതല്‍ പ്ലാവിന് കഴിയുമെന്ന ശാസ്ത്ര നിഗമനത്തിൻ്റെ   കൂടി പശ്ചാത്തലത്തിലാണ് ഈ തീരുമാനം.എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്ലാവ് നട്ട് സംരംക്ഷിക്കുന്ന പദ്ധതി തുടങ്ങിയത്  നേരത്തെശ്രദ്ധ പിടിച്ച് പറ്റിയിരുന്നു

പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് സ്‌കൂളുകളില്‍ നടക്കുന്ന ഹരിതോത്സവം പദ്ധതിയിലാണ് പ്ലാവിനു മുഖ്യ പരിഗണന വരുന്നത്. .അന്തരാഷ്ട്ര പരിസ്ഥിതി ഉച്ചകോടിയില്‍ ലോക രാജ്യങ്ങള്‍ 33 ശതമാനം ഹരിതാവരണം ഒരുക്കണമെന്ന് ധാരണയുണ്ടായിരുന്നു. ഈ ഹരിതാ വരണ പദ്ധതിയിയുടെ കൂടി ഭാഗമായി കൂടിയാണ് പ്ലാവിന് മുഖ്യ പരിഗണന നല്‍കിയുള്ള ഹരിതോത്സവങ്ങള്‍ സംസ്ഥാനത്തെ സ്‌ളുകളില്‍ സംഘടിപ്പിക്കപ്പെടുന്നത്. സംസ്ഥാനത്തെ 14,000 ത്തോളം സ്‌ളുകളില്‍ അത്ര എണ്ണം പ്ലാവുകള്‍ നിര്‍ബന്ധമായും സംരംക്ഷിക്കപ്പെടും. പ്ലാവുകള്‍ക്കൊപ്പം, മാവ്, സപ്പോട്ട, പേര, ഞാവല്‍, ചാമ്പ, നെല്ലി എന്നീ ഫല വര്‍ഗ തൈകളും സ്ഥല ലഭ്യത അനുസരിച്ച് നടണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
a

CommentsMore from Krishi Jagran

മൃഗങ്ങളുടെ രക്ഷയ്ക്ക് ആനിമൽ റസ്‌ക്യൂ ടീം കുട്ടനാട്ടിൽ

മൃഗങ്ങളുടെ രക്ഷയ്ക്ക് ആനിമൽ റസ്‌ക്യൂ ടീം കുട്ടനാട്ടിൽ വെള്ളപ്പൊക്കക്കെടുതിയിൽപ്പെട്ടിരിക്കുന്ന മൃഗങ്ങൾക്ക് സംരക്ഷണം നൽകുന്നതിനും ആവശ്യമായ ചികിത്സകൾ നൽകുന്നതിനും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ആനിമൽ റസ്‌ക്യൂ ടീം കുട്ടനാട് മേഖലയിൽ ഇന്നലെ സന്ദർശനം നടത്തി.

August 20, 2018

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ഉണ്ടാവില്ല: ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും ഉണ്ടാവില്ല: ഭക്ഷ്യമന്ത്രി പ്രളയക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന സംസ്ഥാനത്ത് ഭക്ഷ്യക്ഷാമവും വിലക്കയറ്റവും വരുമെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

August 21, 2018

പ്രളയക്കെടുതി : കാര്‍ഷിക വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു

പ്രളയക്കെടുതി : കാര്‍ഷിക വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു സംസ്ഥാനത്ത് പ്രളയക്കെടുതിയെ തുടര്‍ന്ന് വ്യാപകമായ കൃഷിനാശം ഉണ്ടായ പശ്ചാത്തലത്തില്‍ കാര്‍ഷിക വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു .

August 21, 2018


FARM TIPS

വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

August 21, 2018

വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.

വാഴക്കന്നിന് ചൂടുവെളള ചികിത്സ

August 10, 2018

ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഉഷ്ണമേഖലാ വന്‍കരകളില്‍ വാഴപ്പഴം ദശലക്ഷക്കണക്കിനാളുകളുടെ പ്രധാന ഭക്ഷ്യവിളയാണ്. വാഴപ്പഴത്തിന്റെ ആഗോള ഉത്പാദനത്തില്‍ ഇന…

മുട്ടത്തോട് നിങ്ങള്‍ കരുതുന്ന പോലെ നിസ്സാരനല്ല

August 08, 2018

മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്‍. തിരിച്ചറിയുന്നുണ്ടാകുമോ? മുട്ടയെ ആവരണം ചെയ്തിരിക്കുന്ന വെറും ഒരു തോടു മാത്രമാ…

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.