
1. സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾ ഉൾപ്പെട്ട കൂട്ടുത്തരവാദിത്ത സംഘങ്ങളിൽ (JLGs) നിന്നും / വ്യക്തികളിൽ നിന്നും പശു വളർത്തൽ, ആടുവളർത്തൽ 'തൂശനില' മിനി കഫേ എന്നീ വായ്പാ പദ്ധതികൾക്ക് സംരംഭകത്വ നൈപുണ്യ വികസന പദ്ധതിയുടെ കീഴിൽ മൂലധന സബ്സിഡി ധനസഹായം നൽകുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. അപേക്ഷ ഫോമിനും മാർഗ്ഗനിർദേശങ്ങൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കുമായി www.kswcfc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
2. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ ടർക്കി കോഴി വളർത്തൽ എന്ന വിഷയത്തിൽ ഒരു ദിവസത്തെ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 16-ാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4.30 വരെ സംഘടിപ്പിക്കുന്ന പരിശീലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
വാട്സ്ആപ്പ് നമ്പർ: 7736336528
ഫോൺ: 7736336528, 0479 2457778 & 0479 2452277
3. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ നാളെയും ബുധനാഴ്ചയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Share your comments