<
  1. News

പട്ടികജാതി വിഭാഗക്കാര്‍ക്ക് വിവിധ പദ്ധതികളിലായി ധനസഹായം.... കൂടുതൽ കാർഷിക വാർത്തകൾ

കൃഷി ഭവനിൽ പോകാതെ തന്നെ, കർഷകർക്കുള്ള ഏകീകൃത തിരിച്ചറിയൽ സംവിധാനമായ ദേശീയ കർഷക രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യാം; അവസാന തീയതി ജൂലൈ 31, പട്ടികജാതി വിഭാഗക്കാര്‍ക്ക് വിവിധ പദ്ധതികളിലായി ധനസഹായം. കര്‍ഷകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അവസരം, സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും അതിശക്തമായ മഴ; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. കൃഷി ഭവനിൽ പോകാതെ തന്നെ, കർഷകർക്കുള്ള ഏകീകൃത തിരിച്ചറിയൽ സംവിധാനമായ ദേശീയ കർഷക രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യാം. കൃഷി ഭവൻ വഴി മാത്രം സാധ്യമായിരുന്ന സംവിധാനം ഇനി മുതൽ ഫാർമർ ലോഗിൻ വഴി സ്വന്തമായോ, അക്ഷയ സെന്ററുകൾ, കോമൺ സർവീസ് സെന്ററുകൾ എന്നിവ വഴിയോ ചെയ്യാനുള്ള വെബ്‌സൈറ്റ് ആണ് ഓപ്പൺ ആയിരിക്കുന്നത്. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച അഗ്രി സ്റ്റാക്ക് സംവിധാനത്തിന്റെ പിന്തുണയോടെ നടപ്പിലാക്കുന്ന കർഷകരുടെയും കൃഷി ഭൂമിയുടെയും ഏകീകൃത രജിസ്‌ട്രേഷൻ സംവിധാനമാണ് കർഷക രജിസ്ട്രി. പി. എം കിസാൻ ഉൾപ്പെടെയുള്ള കേന്ദ്ര / സംസ്ഥാന കാർഷിക പദ്ധതി ആനുകൂല്യങ്ങളും സേവനങ്ങളും തുടർന്നും ലഭിക്കുന്നതിനായി നിർബന്ധമായും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31. https://klfr.agristack.gov.in/farmer-registry-kl/#/ എന്ന പോർട്ടലിൽ കർഷകൻ എന്ന ലിങ്കിൽ വിവരങ്ങൾ നൽകി പുതിയ അക്കൗണ്ട് തുറക്കാൻ സാധിക്കുന്നതാണ്. രജിസ്റ്റർ ചെയ്ത കർഷകർക്ക് ആധാർ അധിഷ്ഠിത യൂണിഫൈഡ് ഫാർമർ സർവീസ് ഇന്റർഫേസ് (UFSI) സംവിധാനത്തിൽ ദേശീയ അംഗീകാരമുള്ള യുണീക്ക് ഐ.ഡി.കാർഡ് ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 1800-425-1661 എന്ന ടോൾഫ്രീ നമ്പറിലോ 0471 2309122, 0471 2303990, 0471 2968122 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

2. 1. പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് പട്ടികജാതി വിഭാഗക്കാര്‍ക്ക് ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഭൂമി വാങ്ങല്‍, ഭവനനിര്‍മ്മാണം, ഭവനപുനരുദ്ധാരണം, സ്വയംതൊഴില്‍, കൃഷിഭൂമി, പഠനമുറി, ടോയിലറ്റ് നിര്‍മ്മാണം എന്നിവയാണ് പദ്ധതികള്‍. വേടന്‍, ചക്ലിയന്‍, നായാടി, കള്ളാടി, അരുന്ധതിയാര്‍ തുടങ്ങിയവാർക്കാൻ അപേക്ഷിക്കാനുള്ള അവസരം. ഭൂമി വാങ്ങല്‍, ഭവനനിര്‍മ്മാണം പദ്ധതികള്‍ക്ക് ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പഠനമുറി പദ്ധതിയ്ക്ക് അഞ്ച് മുതല്‍ 12-ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമാണ് അപേക്ഷിക്കേണ്ടത്. പഠനമുറി നിര്‍മാണത്തിന് മൂന്ന് ലക്ഷം രൂപയും ഭവന പുനരുദ്ധാരണത്തിന് 2.5 ലക്ഷം രൂപയുമാണ് ധനസഹായം. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഭവനനിര്‍മാണമോ ഭവന പുനരുദ്ധാരണമോ ചെയ്യാൻ ധനസഹായം ലഭിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാൻ അര്‍ഹതയില്ല. സ്വയംതൊഴില്‍ പദ്ധതിയ്ക്ക് പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും. 18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോം ബ്ലോക്ക് / കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കുന്നതാണ്. അവസാന തീയതി - ജൂണ്‍ 30. വരുമാനപരിധി ഒരു ലക്ഷം രൂപ വരെ. കൂടുതൽ 0474 2794996 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക.

3. സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലനിൽക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടും നിലനിൽക്കുന്നു. ഗുജറാത്ത് തീരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ഇന്ന് ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനുള്ള സാധ്യതയും ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴി നിലനിൽക്കുന്നത്തിന്റെയും സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം കേരളാ തീരത്ത് 4.3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കും രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. 19-ാം തീയതി വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

English Summary: Financial assistance for Scheduled Castes in various schemes.... more agricultural news

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds