എറണാകുളം ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നിലവിലെ ബോട്ട് അപ്‌ഗ്രേഡ് ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. 2020-21 സാമ്പത്തിക വര്‍ഷം ജില്ലയിലെ പരമ്പരാഗത യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളുടെ നിലവാരം ഉയര്‍ത്തി മത്സ്യം കേട് കൂടാതെ കയറ്റുമതി നിലവാരത്തിലെത്തിക്കുന്ന 'Upgradation of existing fishing vessels for export competency' എന്ന പദ്ധതി പ്രകാരമാണ് അപേക്ഷ.The application is under the 'Upgradation of Existing Fishing Vessels for Export Competency' scheme, which seeks to upgrade traditional mechanized fishing boats to export quality without damaging the fish. . ജില്ലയില്‍ തോപ്പുംപടി, മുനമ്പം ഹാര്‍ബറുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ യന്ത്രവത്കൃത യാനങ്ങള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുടമകള്‍ക്ക് അപേക്ഷിക്കാം. ഒരു യൂണിറ്റിന് 15 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതിയില്‍ 40% തുക (6 ലക്ഷം രൂപ) സബ്‌സിഡിയായി ലഭിക്കും. നിലവിലെ യന്ത്രവത്കൃത യാനത്തില്‍ Slurry Ice Unit, Bio Toilet എന്നീ സംവിധാനങ്ങള്‍ ഘടിപ്പിക്കുന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. അപേക്ഷാ ഫോം എറണാകുളം (മേഖല) ഫിഷറീസ് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 15 വൈകിട്ട്5 മണിവരെ സ്വീകരിക്കും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഭൂജല ഉപയോഗ വിവരണശേഖരണത്തിന് 'നീരറിവ്' മൊബൈൽ ആപ്
#Fishermen #Fisheries #Fishfarm #Mechanised #Agriculture
Share your comments