മിൽകോയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ വീരളം ജംഗ്ഷനിൽ ആദ്യ മിൽക്ക് എ.ടി.എം ആരംഭിച്ചു. കീഴാറ്റിങ്ങൽ മിൽകോയുടെ നേതൃത്വത്തിൽ സ്ഥാപിച്ച 500 ലിറ്റർ സംഭരണ ശേഷിയുള്ള എ.ടി.എമ്മിലൂടെ 24 മണിക്കൂറും പാൽ ലഭിക്കും. പാൽ കൊണ്ട് പോകുന്നതിനുള്ള പാത്രമോ കുപ്പിയോ കൊണ്ട് പോകണം. പണം ഉപയോഗിച്ചോ മിൽകോ നൽകുന്ന കാർഡുപയോഗിച്ചോ ഉപഭോക്താക്കൾക്ക് പാലെടുക്കാം. മിൽക് കാർഡിൽ ഒറ്റത്തവണ 1500 രൂപയോ അതിൽ കൂടുതലോ ചാർജ് ചെയ്താൽ മിൽകോയുടെ ഒരു ലിറ്റർ ഐസ്‌ക്രീം സൗജന്യമായി ലഭിക്കും.
എ.ടി.എമ്മിനോട് ചേർന്ന ഔട്ട് ലെറ്റിൽ നിന്നും മിൽകോയുടെ ഉത്പന്നങ്ങളും ലഭിക്കും. ഇവിടത്തെ കർഷകർ ജൈവരീതിയിൽ ഉത്പാദിച്ച ശുദ്ധമായ പാൽ ഉപഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മിൽകോയുടെ ഡെയറി ഫാമിൽ നിന്നുളള പാലാകും എ.ടി.എമ്മിലൂടെ വിതരണം ചെയ്യുന്നത്. 500 ലിറ്റർ സംഭരണ ശേഷിയുളള മെഷീൻ 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമുളള പാൽ മെഷീനിൽ രേഖപ്പെടുത്തി പാത്രം വച്ചു കഴിഞ്ഞാൽ പാത്രത്തിൽ പാൽ നിറയും. പ്ലാസ്റ്റികിന്റെ ഉപയോഗം കുറയ്‌ക്കുവാൻ കവർ പൂർണമായും ഒഴിവാക്കിയുളള നൂതന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
Share your comments