1. News

സസ്യങ്ങൾക്കും വേണം കാത്സ്യം 

നമ്മുടെ ശരീരത്തിൻ്റെ ശരിയായ പ്രവർത്തനത്തിന് കാത്സ്യം അത്യാവശ്യമാണ്. മനുഷ്യ ശരീരത്തില്‍ കാല്‍സ്യത്തിൻ്റെ ആവശ്യകതയെയും അതുകുറയുന്നതുമൂലമുള്ള പ്രശ്‌നങ്ങളെ കുറിച്ചും നമുക്ക് അറിവുള്ളതാണ്. കാല്‍സ്യത്തി-ൻ്റെ കുറവ് ആദ്യം ബാധിക്കുന്നത് എല്ലുകളെയും പല്ലുകളെയുമാണ്. ശരീരത്തില്‍ കാല്‍സ്യത്തിൻ്റെ കുറവ് പല രോഗങ്ങളിലേയ്ക്കും നയിക്കുന്നു. അത് പോലെ സസ്യങ്ങളുടെ കോശഭിത്തിയുടെ നിര്‍മാണത്തിനും കോശവിഭജനത്തിനും കാത്സ്യം വേണം. കാത്സ്യംപെക്‌റ്റേറ്റ്‌ സംയുക്തങ്ങൾ കോശഭിത്തിക്ക്‌ ഉറപ്പുനൽകുന്നു..ചെടികളിലെ എന്‍സൈമിന്‍റെയും ഹോര്‍മോണിന്‍റെയും പ്രവര്‍ത്തനത്തില്‍ ഇതിന് പ്രധാന പങ്കുണ്ട്.

KJ Staff
നമ്മുടെ ശരീരത്തിൻ്റെ  ശരിയായ പ്രവർത്തനത്തിന് കാത്സ്യം അത്യാവശ്യമാണ്. മനുഷ്യ ശരീരത്തില്‍ കാല്‍സ്യത്തിൻ്റെ ആവശ്യകതയെയും അതുകുറയുന്നതുമൂലമുള്ള പ്രശ്‌നങ്ങളെ കുറിച്ചും നമുക്ക് അറിവുള്ളതാണ്.  കാല്‍സ്യത്തി-ൻ്റെ കുറവ് ആദ്യം ബാധിക്കുന്നത് എല്ലുകളെയും പല്ലുകളെയുമാണ്.  ശരീരത്തില്‍ കാല്‍സ്യത്തിൻ്റെ  കുറവ് പല രോഗങ്ങളിലേയ്ക്കും നയിക്കുന്നു. അത് പോലെ സസ്യങ്ങളുടെ കോശഭിത്തിയുടെ നിര്‍മാണത്തിനും കോശവിഭജനത്തിനും കാത്സ്യം വേണം. കാത്സ്യംപെക്‌റ്റേറ്റ്‌ സംയുക്തങ്ങൾ കോശഭിത്തിക്ക്‌ ഉറപ്പുനൽകുന്നു.ചെടികളിലെ എന്‍സൈമിന്‍റെയും ഹോര്‍മോണിന്‍റെയും പ്രവര്‍ത്തനത്തില്‍ ഇതിന് പ്രധാന പങ്കുണ്ട്.

സസ്യങ്ങളിലെ അമ്ല അയോണുകളെ തുലനം ചെയ്യാനും കാത്സ്യത്തിന് കഴിയും. വരള്‍ച്ചയെ ചെറുക്കാന്‍ വിളകളെ പ്രാപ്തമാക്കുന്നതില്‍  കാത്സ്യവും ആവശ്യമാണ്. കായുടെ രുചികൂട്ടാനും കാത്സ്യത്തിന് കഴിയും. വേരുകളുടെ വളര്‍ച്ചയ്ക്കും, വിത്തിന്‍റെ ഗുണത്തിനും ഇത് വേണം. കാത്സ്യത്തിന്‍റെ കുറവ് പുതുനാമ്പുകളിലും വേരുകളിലുമാണ് ആദ്യം പ്രത്യക്ഷപ്പെടുക.

കാത്സ്യത്തിന്‍റെ  അഭാവം കൊണ്ട്  വേര് മുരടിക്കലും, കൂമ്പിലയുടെ അറ്റം മുതല്‍ കരിഞ്ഞുതുടങ്ങുന്നതും പുതിയ ഇലകളുടെ വലിപ്പംകുറഞ്ഞ് ആകൃതിയില്‍ വ്യത്യാസംവരും. വാഴയില്‍ കൂമ്പില തുറന്നുവരാന്‍ വൈകുന്നതും, തക്കാളിയില്‍ കായയുടെ അറ്റം വട്ടത്തില്‍ കരിയുന്നതും നെല്ലില്‍ വേരുവളര്‍ച്ച മുരടിക്കുന്നതും കാത്സ്യത്തിൻ്റെ  അഭാവം കൊണ്ടാണ്.

മണ്ണ് ഒലിച്ചുപോകുന്നതോടൊപ്പം കാത്സ്യവും നഷ്ടപ്പെടുന്നു. പുളിരസം കൂടിയ നമ്മുടെ മണ്ണില്‍ കാത്സ്യം തീരെ ഇല്ലെന്നുതന്നെ പറയുന്നതാണ് ശരി. മഗ്നീഷ്യത്തിനും സള്‍ഫറിനുമൊപ്പം കാത്സ്യം സെക്കന്‍ഡറി അഥവാ ദ്വിതീയമൂലകത്തില്‍പ്പെടുന്നു.നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ പ്രാഥമിക മൂലകങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി കൃഷി ചെയ്യുന്നതിനിടയില്‍ ദ്വിതീയ മൂലകങ്ങളും സൂക്ഷ്മമൂലകങ്ങളും എന്തിന് ജൈവവളങ്ങള്‍പോലും ഒഴിവാക്കിയാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. അളവ് കുറച്ചുമതി എന്ന ഒറ്റക്കാരണംകൊണ്ടാണ് കാത്സ്യം രണ്ടാംസ്ഥാനക്കാരനായത്.

മണ്ണിൻ്റെ പുളിരസം മാറ്റാന്‍ ശരിയായ അളവിലും രീതിയിലും കുമ്മായവസ്തുക്കള്‍ ചേര്‍ത്താല്‍തന്നെ കാത്സ്യപ്രശ്നത്തിന് പരിഹാരമാകും. പുളിരസം കുറയുന്നതോടൊപ്പം കാത്സ്യവും ലഭിക്കുന്നുവെന്നതാണ് കാരണം. കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്‍റെയും സംയുക്തമായ ഡോളമൈറ്റ് കുമ്മായവസ്തുവായി തിരഞ്ഞെടുക്കുന്നത് ഏറെ അഭികാമ്യം. കാത്സ്യം ആവശ്യത്തിന് ലഭിക്കുന്ന വിളകളില്‍ കീടരോഗബാധ കുറയുമെന്നതാണ് പുതിയ കണ്ടെത്തല്‍.
English Summary: Calcium essential for plants

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters