-
-
News
മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂര്‍: ജനകീയ മത്സ്യകൃഷി/നീലവിപ്ലവം പദ്ധതി 2018-19 വര്‍ഷം നടപ്പിലാക്കുന്ന പടുതാകുളത്തിലെ കരിമീന്‍ കൃഷി (5 സെന്റ്), പിന്നാമ്പുറ കുളങ്ങളിലെ കരിമീന്‍ കൃഷി (5 സെന്റ്), വന്നാമി, കാര, നാരന്‍ ചെമ്മീന്‍ കൃഷി, ഞണ്ട്കൃഷി, മത്സ്യകൃഷി, ഓരുജല സമ്മിശ്ര കൃഷി, സംയോജിത മത്സ്യകൃഷി, മത്സ്യവിത്ത് ഉല്പാദനകേന്ദ്രം, ലൈവ് ഫിഷ്മാര്‍ക്കറ്റ് എന്നിവയ്ക്ക് താല്പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കണ്ണൂര്‍: ജനകീയ മത്സ്യകൃഷി/നീലവിപ്ലവം പദ്ധതി 2018-19 വര്‍ഷം നടപ്പിലാക്കുന്ന പടുതാകുളത്തിലെ കരിമീന്‍ കൃഷി (5 സെന്റ്), പിന്നാമ്പുറ കുളങ്ങളിലെ കരിമീന്‍ കൃഷി (5 സെന്റ്), വന്നാമി, കാര, നാരന്‍ ചെമ്മീന്‍ കൃഷി, ഞണ്ട്കൃഷി, മത്സ്യകൃഷി, ഓരുജല സമ്മിശ്ര കൃഷി, സംയോജിത മത്സ്യകൃഷി, മത്സ്യവിത്ത് ഉല്പാദനകേന്ദ്രം, ലൈവ് ഫിഷ്മാര്‍ക്കറ്റ് എന്നിവയ്ക്ക് താല്പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകളും വിശദ വിവരങ്ങളും കണ്ണൂര്‍ മാപ്പിളബേയിലുള്ള മത്സ്യകര്‍ഷക വികസന ഏജന്‍സിയില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം മെയ് 15ന് മുമ്പ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍: 04972732340.
English Summary: fish farming application invited
Share your comments