1. News

കശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച; ആപ്പിൾ കർഷകർക്ക് വൻ നഷ്ടം

കനത്ത ശൈത്യം കശ്മീരില്‍ കാർഷികമേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്.വളരെ നേരത്തെ ആരംഭിച്ച മഞ്ഞുവീഴ്ച ആപ്പിള്‍ കര്‍ഷകര്‍രെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതീക്ഷിക്കാതെ എത്തിയ ശൈത്യകാലം പതിനായിരക്കണക്കിന് കര്‍ഷകരുടെ ആപ്പിള്‍ കൃഷിയാണ് നശിപ്പിച്ചത് .ആയിരക്കണക്കിന് ആപ്പിള്‍ മരങ്ങളും മഞ്ഞുവീഴ്ചയില്‍ നശിച്ചു. മരങ്ങള്‍ നശിച്ചതാണ് കൃഷി നശിച്ചതിനേക്കാള്‍ കൂടുതല്‍ കര്‍ഷകരെ ബാധിക്കുക

KJ Staff
snow fall in Kashmir

കനത്ത ശൈത്യം കശ്മീരില്‍ കാർഷികമേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്.വളരെ നേരത്തെ ആരംഭിച്ച മഞ്ഞുവീഴ്ച ആപ്പിള്‍ കര്‍ഷകര്‍രെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതീക്ഷിക്കാതെ എത്തിയ ശൈത്യകാലം പതിനായിരക്കണക്കിന് കര്‍ഷകരുടെ ആപ്പിള്‍ കൃഷിയാണ് നശിപ്പിച്ചത് .ആയിരക്കണക്കിന് ആപ്പിള്‍ മരങ്ങളും മഞ്ഞുവീഴ്ചയില്‍ നശിച്ചു. മരങ്ങള്‍ നശിച്ചതാണ് കൃഷി നശിച്ചതിനേക്കാള്‍ കൂടുതല്‍ കര്‍ഷകരെ ബാധിക്കുക. ഇത്തരത്തിലുള്ള പുതിയ മരങ്ങള്‍ നട്ട് കായ്ക്കാന്‍ തുടങ്ങണമെങ്കില്‍ ചുരുങ്ങിയത് ഇനി 16 വര്‍ഷമെങ്കിലും വേണം.500 കോടിയിലധികം രൂപയുടെ നഷ്ടമാണ് ആപ്പിള്‍ കര്‍ഷകര്‍ക്ക് മാത്രം കാലാവസ്ഥാ വ്യതിയാനം കാരണം ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.

snow fall in Kashmir

കശ്മീരിൻ്റെ സമ്പദ്‌വ്യവസ്ഥയില്‍ വലിയ സ്വാധീനമുള്ള മേഖലയാണ് ആപ്പിൾ കൃഷി .20 ലക്ഷത്തിലധികം ആളുകളും ആപ്പിള്‍ കൃഷിയിലൂടെ വരുമാനം കണ്ടെത്തുന്നവരാണ്. ഈ വര്‍ഷത്തെ മൊത്തം ഉത്പാദനത്തേക്കാള്‍ വലുതാണ് കര്‍ഷകര്‍ക്കുണ്ടായ നഷ്ടം. ഓരോരുത്തര്‍ക്കും 10-20ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറയുന്നു. 20000 മെട്രിക്ക് ടണ്‍ ആപ്പിളുകളായിരുന്നു ഈ വര്‍ഷം വിളവെടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ വലിയൊരു ഭാഗം മഞ്ഞുവീഴ്ചയില്‍ നശിച്ചു.മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് താഴ്വരയിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങളും ഗതാഗതവും പൂര്‍ണമായും തടസ്സപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിച്ച്‌ തുടങ്ങിയിട്ടേയുള്ളൂ. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്.

English Summary: Heavy snowfall in Kashmir causes heavy loss to apple growers

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds