മത്സ്യാവശിഷ്ടങ്ങൾ ഇനി ജൈവവളമായി വിപണിയിലെത്തും. മത്സ്യസംസ്കരണ ശാലകളിൽനിന്ന് പുറന്തള്ളുന്ന അവശിഷ്ടങ്ങളാണ് ജൈവ വളമായി വിപണിയിലെത്തുന്നത് . കൊച്ചി പനങ്ങാട്ടെ കേരള ഫിഷറീസ്, സമുദ്രപഠന സർവകലാശാലയാണ് (കുഫോസ്) ഇൗ സാങ്കേതിക വിദ്യ വികസിപ്പിച്ചത് .
മത്സ്യസംസ്കരണശാലകൾ ദിവസവും ആയിരക്കണക്കിന് ടൺ ഖരമാലിന്യങ്ങളാണ് പുറംതള്ളുന്നത്. ഖരമാലിന്യത്തിൽ 70 ശതമാനവും മറ്റു മാലിന്യങ്ങൾക്കൊപ്പം നശിപ്പിക്കുകയോ ഒഴിഞ്ഞ സ്ഥലത്ത് തള്ളുകയോ ചെയ്യും. ദ്രവമാലിന്യം മിക്കപ്പോഴും സമീപത്തെ ജലസ്രോതസ്സുകളിൽ ഒഴുകിയെത്തുകയാണ്പതിവ് . ഇത് ജല,വായു മലിനീകരണത്തിന് കാരണമാകുന്നു.
ഉയർന്ന നിക്ഷേപമില്ലാതെ, കുറഞ്ഞ സാങ്കേതികവിദ്യ ഉപയോഗിച്ച് മത്സ്യാവശിഷ്ടങളിൽ നിന്ന് ജൈവ വളമോ, കീടനാശിനിയോ നിർമ്മിക്കാം.മത്സ്യമാലിന്യത്തിൽനിന്നുള്ള വളങ്ങളും കീടനാശിനികളും രാസവളപ്രയോഗം 75 ശതമാനത്തോളം കുറയ്ക്കുമെന്നാണ് കണ്ടെത്തൽ. നിലവിൽ വിപണിയിൽ ലഭിക്കുന്ന ജൈവ വളങ്ങളേക്കാൾ താരതമ്യേന കുറഞ്ഞ വിലക്ക് ഇത് കർഷകർക്ക് ലഭ്യമാക്കാൻ പറ്റും.മത്സ്യവളം ഉപയോഗിച്ചുള്ള പച്ചക്കറികൃഷിയിൽ ഉൽപാദനം 20--30 ശതമാനം വർധിച്ചതാ.യി കണ്ടെത്തിയിട്ടുണ്ട്...
മത്സ്യാവശിഷ്ടങ്ങൾ ഫോർമിക് ആസിഡുമായി കലർത്തിയശേഷം ചകിരി മിശ്രിതവുമായി ചേർത്തു പൊടിച്ചാണ് ഈ വളം ഉണ്ടാക്കുന്നത്. മത്സ്യവളം നിർമാണത്തിൽ സ്വാശ്രയ സംഘങ്ങൾക്ക് പരിശീലനം നൽകി ഒരു വർഷത്തിനകം വിപണിയിലെത്തിക്കാനാണ് പദ്ധതി.
Share your comments