News

ജൈവ വളമായി മത്സ്യ മാലിന്യം

മത്സ്യാവശിഷ്ടങ്ങൾ ഇനി ജൈവവളമായി വിപണിയിലെത്തും. മ​ത്സ്യ​സം​സ്​​ക​ര​ണ ശാ​ല​ക​ളി​ൽ​നി​ന്ന്​ പു​റ​ന്ത​ള്ളു​ന്ന അ​വ​ശി​ഷ്​​ട​ങ്ങ​ളാണ് ജൈവ വളമായി വിപണിയിലെത്തുന്നത് . കൊ​ച്ചി പ​ന​ങ്ങാ​ട്ടെ ​കേ​ര​ള ഫി​ഷ​റീ​സ്, സ​മു​ദ്ര​പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല​യാ​ണ്​​ (കു​ഫോ​സ്) ഇൗ​ ​സാങ്കേതിക വിദ്യ വികസിപ്പിച്ചത് .
മ​ത്സ്യ​സം​സ്​​ക​ര​ണ​ശാ​ല​ക​ൾ​ ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന്​ ട​ൺ ഖ​ര​മാ​ലി​ന്യ​ങ്ങളാണ് പുറംതള്ളുന്നത്. ​ഖ​ര​മാ​ലി​ന്യ​ത്തി​ൽ 70 ശ​ത​മാ​ന​വും മ​റ്റു മാ​ലി​ന്യ​ങ്ങ​ൾ​ക്കൊ​പ്പം ന​ശി​പ്പി​ക്കു​ക​യോ ഒ​ഴി​ഞ്ഞ സ്ഥലത്ത് തള്ളുകയോ ചെയ്യും. ദ്ര​വ​മാ​ലി​ന്യം മി​ക്ക​പ്പോ​ഴും സ​മീ​പ​ത്തെ ജ​ല​​സ്രോ​ത​സ്സു​ക​ളി​ൽ ഒ​ഴു​കി​യെ​ത്തു​ക​യാ​ണ്പതിവ് . ഇത് ജല,വായു മലിനീകരണത്തിന് കാരണമാകുന്നു.

ഉ​യ​ർ​ന്ന നി​ക്ഷേ​പമില്ലാതെ, കുറഞ്ഞ സാ​ങ്കേതി​ക​വി​ദ്യ​ ഉപയോഗിച്ച് മ​ത്സ്യാ​വ​ശി​ഷ്​​ട​ങളിൽ നിന്ന് ജൈവ വളമോ, കീടനാശിനിയോ നിർമ്മിക്കാം.മ​ത്സ്യ​മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും രാ​സ​വ​ള​പ്ര​യോ​ഗം 75 ശ​ത​മാ​നത്തോളം കുറയ്ക്കുമെന്നാണ് കണ്ടെത്തൽ. നി​ല​വി​ൽ വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന ജൈ​വ വ​ള​ങ്ങ​ളേക്കാൾ താരതമ്യേന കുറഞ്ഞ വിലക്ക് ഇത് കർഷകർക്ക് ലഭ്യമാക്കാൻ പറ്റും.മ​ത്സ്യ​വ​ളം ഉ​പ​യോ​ഗി​ച്ചു​ള്ള പ​ച്ച​ക്ക​റി​കൃ​ഷി​യി​ൽ ഉ​ൽ​പാ​ദ​നം 20--30 ശ​ത​മാ​നം വ​ർ​ധി​ച്ച​താ.യി കണ്ടെത്തിയിട്ടുണ്ട്...

മ​ത്സ്യാ​വ​ശി​ഷ്​​ട​ങ്ങ​ൾ ഫോ​ർ​മി​ക്​ ആ​സി​ഡു​മാ​യി ക​ല​ർ​ത്തി​യ​ശേ​ഷം ച​കി​രി മി​ശ്രി​ത​വു​മാ​യി ചേർത്തു പൊടിച്ചാണ് ഈ വളം ഉണ്ടാക്കുന്നത്. മ​ത്സ്യ​വ​ളം നി​ർ​മാ​ണ​ത്തി​ൽ സ്വാ​ശ്ര​യ സം​ഘ​ങ്ങ​ൾ​ക്ക്​ പ​രി​ശീ​ല​നം ന​ൽ​കി ഒ​രു വ​ർ​ഷ​ത്തി​ന​കം വിപണിയിലെത്തിക്കാനാണ് പ​ദ്ധ​തി.


English Summary: fish waste to organic fertillizer

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine