1. News

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ 59 കേസുകള്‍ പരിഗണിച്ചു

സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ സിറ്റിംഗില്‍ കമ്മീഷന്‍ മെമ്പര്‍ ക്രൂട്ടായി ബഷീര്‍ പങ്കെടുത്തു. വിവിധ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട 49 കേസുകളും ദേശസാല്‍ക്യത ബാങ്കുമായി ബന്ധപ്പെട്ട 10 കേസുകളും ഉള്‍പ്പെടെ ആകെ 59 കേസുകള്‍ സിറ്റിംഗില്‍ പരിഗണിച്ചു. കമ്മീഷന്‍ കടാശ്വാസം ശിപാര്‍ശ ചെയ്തിട്ടും സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം കടാശ്വാസം നിഷേധിച്ച ഒരു കേസില്‍ കടാശ്വാസം ലഭ്യമാക്കാന്‍ തീരുമാനമായി.

KJ Staff

സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ സിറ്റിംഗില്‍ കമ്മീഷന്‍ മെമ്പര്‍ ക്രൂട്ടായി ബഷീര്‍ പങ്കെടുത്തു. വിവിധ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട 49 കേസുകളും ദേശസാല്‍ക്യത ബാങ്കുമായി ബന്ധപ്പെട്ട 10 കേസുകളും ഉള്‍പ്പെടെ ആകെ 59 കേസുകള്‍ സിറ്റിംഗില്‍ പരിഗണിച്ചു. കമ്മീഷന്‍ കടാശ്വാസം ശിപാര്‍ശ ചെയ്തിട്ടും സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം കടാശ്വാസം നിഷേധിച്ച ഒരു കേസില്‍ കടാശ്വാസം ലഭ്യമാക്കാന്‍ തീരുമാനമായി.

അനുവദിച്ച കടാശ്വാസം മുതലില്‍ വരവ് വച്ച് ഈട് ആധാരം തിരികെ നല്‍കുന്നതിന് പകരം കൂടുതല്‍ തുക വീണ്ടും ആവശ്യപ്പെട്ട ഒരു കേസില്‍ കടാശ്വാസ തുക മുതലിനത്തില്‍ വരവ് വെച്ച് ഒരു മാസത്തിനകം ആധാരം തിരികെ നല്‍കാന്‍ ബാങ്കിനോട് നിര്‍ദ്ദേശിച്ച് ഉത്തരവായി. കമ്മീഷന്‍ കടാശ്വാസം ശിപാര്‍ശ ചെയ്ത കേസുകളില്‍ 2007-ന് ശേഷം വായ്പ പുതുക്കി എന്ന കാരണത്താല്‍ സഹകരണ ആഡിറ്റ് വിഭാഗത്തന്റെ ശിപാര്‍ശ സ്വീകരിച്ച് കടാശ്വാസം നിഷേധിച്ച ഒരു കേസില്‍ പ്രസ്തുത വായ്പയുടെ മുന്‍കാല പ്രാബല്യം കണ്ടെത്തി നിശ്ചിത സമയ പരിധിക്കുള്ളില്‍ കടാശ്വാസം അനുവദിക്കുവാന്‍ സഹകരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സഹകരണ, ദേശസാല്‍ക്യത ബാങ്കുകളുമായി ബന്ധപ്പെടുന്ന വായ്പകളില്‍ കടാശ്വാസത്തിന് അര്‍ഹത നിശ്ചയിക്കുന്നതിനുള്ള 10 കേസുകള്‍ കമ്മീഷന്‍ പരിഗണിക്കുകയും 8 കേസുകള്‍ തീര്‍പ്പാക്കുകയും ചെയ്തു. വായ്പാ രേഖകള്‍ പുന:പരിശോധിക്കുന്നതിനായി അടുത്ത സിറ്റിംഗിലേക്ക് മാറ്റിയ കേസുകള്‍ 9. ഹൗസിംഗ് സഹകരണ സംഘങ്ങള്‍ തീര്‍പ്പാക്കേണ്ട 6 കേസുകള്‍ 30 ദിവസത്തിനകം തീര്‍പ്പാക്കാന്‍ കമ്മീഷന്‍ ഉത്തരവായി. കാലഹരണപ്പെട്ട വായ്പകളില്‍ 2 കേസുകള്‍ തീര്‍പ്പാക്കാന്‍ കമ്മീഷന്‍ ഉത്തരവായി.

ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍, ജോയിന്റ് ഡയറക്ടര്‍ വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാല്‍ക്യത ബാങ്കുകളുടെയും മാനേജര്‍മാര്‍ പരാതി സമര്‍പ്പിച്ച അപേക്ഷകരും പങ്കെടുത്തു.

കടാശ്വാസ കമ്മീഷന്റെ ശിപാര്‍ശ പ്രകാരം അനുവദിച്ച ആശ്വാസ തുക വായ്പാ കണക്കില്‍ വരവ് വെച്ചത് സംബന്ധിച്ചും വായ്പാ കണക്ക് തീര്‍പ്പാക്കുന്നതില്‍ കാലതാമസം വന്നത് സംബന്ധിച്ചും കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങള്‍ ബാങ്കുകള്‍ തിരികെ നല്കാത്തത് സംബന്ധിച്ചും കമ്മീഷന് ലഭിച്ച പരാതികള്‍ സിറ്റിംഗില്‍ പരിഗണിച്ചു. അനുവദിച്ച കടാശ്വാസം അപേക്ഷകന്റെ വായ്പാ കണക്കില്‍ വരവ് വെയ്ക്കാതെ ബാങ്കിന്റെ സസ്‌പെന്‍സ് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്നത് കണ്ടെത്തിയ രണ്ട്‌ കേസുകളില്‍ തുക വായ്പാ കണക്കില്‍ വരവ് വെച്ച് നിശ്ചിത തീയ്യതിക്കകം ഈട് ആധാരം തിരികെ നല്‍കാന്‍ സിറ്റിംഗില്‍ തീരുമാനമായി.

കടാശ്വാസത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ട് ഇനിയും കടാശ്വാസം അനുവദിച്ചിട്ടില്ല എന്ന 10 പരാതികള്‍ കമ്മീഷന്‍ സ്വീകരിച്ചു. നവംബര്‍ 17 ന്‌ കണ്ണൂര്‍ ജില്ലയിലെ സിറ്റിംഗ്/അദാലത്ത് കണ്ണൂര്‍ ഗവണ്മണ്ട് ഗസ്റ്റ് ഹൗസില്‍ രാവിലെ 10 മണിക്ക് ആരംഭിക്കും.

English Summary: fisherman 's debt relief commission considered 59 cases

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds