<
  1. News

മിതമായ വിലയ്ക്ക് മരുന്നുകൾ വീട്ടിൽ എത്തിക്കാൻ ഇനി ഫ്ലിപ്പ്കാർട്ടും

ഈ പ്ലാറ്റ്ഫോം പ്രധാനമായും ഉപഭോക്താക്കളെ മരുന്നുകളിലേക്കും ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും പ്രവേശനം അനുവദിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

Saranya Sasidharan
Flipkart is now available to deliver doorstep at affordable prices
Flipkart is now available to deliver doorstep at affordable prices

Flipkart രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ്, ഷോപ്പിഗ് കമ്പനിയാണ്, ഇന്ത്യയിലെ കർണാടകയിലെ ബാംഗ്ലൂർ ആസ്ഥാനമാക്കി, സിംഗപ്പൂരിൽ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി സംയോജിപ്പിച്ചിരിക്കുന്ന കമ്പനിയാണിത്. ഇപ്പോൾ ഫ്ലിപ്പ്കാർട്ട്
ഡിജിറ്റൽ ഹെൽത്ത് കെയർ മാർക്കറ്റ് പ്ലാറ്റ്‌ഫോം Flipkart Health+ ആപ്പ് ലോഞ്ച് പുതുതായി അവതരിപ്പിച്ചു. ഇനി മുതൽ മിതമായ വിലയ്ക്ക് മരുന്നുകളും വീട്ടിലെത്തിക്കും.

ബന്ധപ്പെട്ട വാർത്തകൾ : റബ്ബർ ബോർഡ് റിക്രൂട്ട്‌മെന്റ് 2022: അഗ്രി ബിരുദധാരികൾക്ക് ഫീൽഡ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കുക

ഈ പ്ലാറ്റ്ഫോം പ്രധാനമായും ഉപഭോക്താക്കളെ മരുന്നുകളിലേക്കും ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും പ്രവേശനം അനുവദിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ 20,000 പിൻ കോഡുകളിലുടനീളം ഈ സേവനം ഉപഭോക്താക്കൾക്ക് സേവനം നൽകുമെന്നും അവർക്ക് സ്വതന്ത്ര വിൽപ്പനക്കാരിൽ നിന്ന് “ഗുണമേന്മയുള്ളതും വിലയിൽ താങ്ങാനാവുന്നതുമായ” മരുന്നുകൾ ലഭിക്കുമെന്നും ഫ്ലിപ്പ്കാർട്ട് പറയുന്നു. അപ്പോളോ 247, ടാറ്റ 1mg( Apollo 247, Tata 1mg) എന്നിവയും പോലെയുള്ള ജനപ്രിയ പ്ലാറ്റ്‌ഫോമുകളെ നേരിടാൻ ഇത് ലക്ഷ്യമിടുന്നു. 2021 നവംബറിൽ Sastasundar.com-ൽ ഒരു പ്രധാന ഓഹരി ഏറ്റെടുത്തതിന് ശേഷം ഫ്ലിപ്പ്കാർട്ട് Flipkart Health+ ആരംഭിച്ചിരുന്നു.

സാങ്കേതിക വൈദഗ്ധ്യം പരിഗണിക്കാതെ തന്നെ ഉപഭോക്താക്കളെ ആകർഷിക്കുന്ന "ഉപയോക്തൃ-സൗഹൃദ ഇന്റർഫേസ്" , (user-friendly interface) ഉപയോഗിച്ചാണ് ആപ്പ് രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ : PM KISAN: ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത 11ാം ഗഡു ഈ ദിവസമെത്തും

മെഡിക്കൽ പ്രിസ്‌ക്രിപ്‌ഷനുകൾ സാധൂകരിക്കുന്നതിനായി രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റുകളുടെ ശൃംഖലയുള്ള 500-ലധികം സ്വതന്ത്ര വിൽപ്പനക്കാർ പ്ലാറ്റ്‌ഫോമിലുണ്ട്. മരുന്നുകളുടെ കൃത്യമായ വിതരണം, യഥാർത്ഥ മരുന്നുകളും ആരോഗ്യ സംരക്ഷണ ഉൽപ്പന്നങ്ങളും, സ്വതന്ത്ര വിൽപ്പനക്കാരിൽ നിന്ന് ഉപഭോക്താവിന്റെ വീട്ടുവാതിൽക്കൽ എത്തിക്കുന്നത് സുഗമമാക്കുന്നതിന് "ഗുണനിലവാര പരിശോധനകളും സ്ഥിരീകരണ പ്രോട്ടോക്കോളുകളും" ഏർപ്പെടുത്തിയതായി കമ്പനി അവകാശപ്പെടുന്നു. വരും മാസങ്ങളിൽ, ഉപഭോക്താക്കൾക്ക് ടെലികൺസൾട്ടേഷനും ഇ-ഡയഗ്‌നോസ്റ്റിക്‌സും പോലുള്ള മൂല്യവർദ്ധിത ആരോഗ്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന തേർഡ്-പാർട്ടി ഹെൽത്ത് കെയർ സേവന ദാതാക്കളെ ഉൾപ്പെടുത്താൻ Flipkart Health+ പദ്ധതിയിടുന്നുണ്ട്.

Flipkart Health+ Google Play Store-ൽ ലഭ്യമാണ്, അത് iOS-ൽ "ഭാവിയിൽ" ലഭ്യമാക്കും എന്നാണ് കമ്പനി പറയുന്നത്. ഇത് സൗജന്യമായി ഉപയോഗിക്കാവുന്നതാണ്; എന്നിരുന്നാലും, തിരഞ്ഞെടുത്ത മരുന്നുകൾ ഓർഡർ ചെയ്യുന്നതിന് മൊബൈലും കുറിപ്പടി പരിശോധനയും ആവശ്യമായി വന്നേക്കാം എന്നും പറയുന്നു.

ഫ്ലിപ്പ്കാർട്ട് ഇലക്ട്രോണിക്‌സ്, ഫാഷൻ, ഹോം അവശ്യവസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, ജീവിതശൈലി ഉൽപ്പന്നങ്ങൾ തുടങ്ങിയവ ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നു. എന്നാൽ ഇതിന് മുന്പ് മ്പനി തുടക്കത്തിൽ ഓൺലൈൻ ബുക്ക് വിൽപ്പനയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

English Summary: Flipkart is now available to deliver doorstep at affordable prices

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds