
രാജ്യതലസ്ഥാനമായ ഡൽഹിയിൽ പ്രളയഭീതിയുയർത്തി യമുന നദിയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. നദിയിലെ അപകടരേഖയായ് 205.33 കടന്ന് നിലവിൽ 206.75 യമുന നദിയിലെ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലുമുണ്ടായ കനത്ത മഴയെ തുടർന്ന് ഹരിയാനയിലെ ഡാം തുറന്നതാണ് ജലനിരപ്പ് ഉയരാൻ കാരണം.
തീരപ്രദേശത്തെ പല ഭാഗങ്ങളിലും വെള്ളം കയറി തുടങ്ങിയതോടെ 27000 പേരെ മാറ്റി പാർപ്പിച്ചു. രാജ്യാതിർത്തിയിൽ ഉത്തർപ്രദേശിലെ നോയിഡയിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്, ഡൽഹിയിലെ പല പ്രദേശങ്ങളിലും ഇന്നലെ കനത്ത മഴ പെയ്‌തു. ഹിമാചലിലും ഉത്തരാഖണ്ഡിലും ജൂലൈ 25 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ കനത്ത മഴ: 3 ജില്ലകളിലെ സ്കൂളുകളും കോളേജുകളും അടച്ചു
Pic Courtesy: Pexels.com
Share your comments