പ്രളയക്കെടുതി ബാധിച്ച കര്‍ഷകര്‍ക്ക് പലിശ ഇളവ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. പലിശയുടെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കും.കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴിയുള്ള വായ്പകളുടെ പലിശ ഒഴിവാക്കാനാണ് മന്ത്രിസഭായോഗം തീരുമാനം.പ്രളയമേഖലയിലെ ചെറുകിട വ്യാപാരികള്‍ക്ക് ഒന്‍പത് ശതമാനം പലിശയ്ക്ക് വായ്പ നല്‍കും. ചെറുകിട വ്യാപാരികള്‍ ഉള്‍പ്പെടെ പ്രളയത്തില്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.രണ്ടു ലക്ഷം രൂപവരെയുള്ള പുനരാരംഭ വ്യാപകള്‍ക്കായിരിക്കും സബ്സിഡി.
പ്രളയബാധിത, ഉരുള്‍പൊട്ടല്‍ ബാധിതമായി പ്രഖ്യാപിച്ച 1260 വില്ലേജുകളിലെ ക്ഷീരകര്‍ഷകര്‍ക്കും പൗള്‍ട്രി കര്‍ഷകര്‍ക്കും അലങ്കാര പക്ഷി കര്‍ഷകര്‍ക്കും തേനീച്ച കര്‍ഷകര്‍ക്കും ചെറുകിട-ഇടത്തര വാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും 'ഉജ്ജീവന വായ്പാപദ്ധതി' എന്ന പേരില്‍ ജീവിതോപാധി പുനരാരംഭിക്കുന്നതിന് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു ചെറുകിട വ്യാപാരികള്‍ ഉള്‍പ്പെടെ പ്രളയത്തില്‍ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. രണ്ടു ലക്ഷം രൂപവരെയുള്ള പുനരാരംഭ വ്യാപകള്‍ക്കായിരിക്കും സബ്സിഡി.
ജീവിതോപാധി പുനരാരംഭിക്കുന്നതിന് ദുരന്തബാധിതര്‍ വാണിജ്യബാങ്കുകളില്‍ നിന്നോ സഹകരണ ബാങ്കുകളില്‍ നിന്നോ എടുക്കുന്ന വായ്പയുടെ മാര്‍ജിന്‍ മണിയായി രണ്ടുലക്ഷം രൂപയോ വായ്പയുടെ 25 ശതമാനമോ (ഏതാണോ കുറവ് അത്) അനുവദിക്കും. പ്രവര്‍ത്തനമൂലധനം മാത്രം വായ്പയായി എടുക്കുന്നവര്‍ക്ക് 25 ശതമാനമോ ഒരു ലക്ഷം രൂപയോ (ഏതാണോ കുറവ് അത്) മാര്‍ജിന്‍ മണിയായി അനുവദിക്കും. ഈ പദ്ധതിയുടെ ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് പ്രളയത്തിലെ നഷ്ടത്തിന് വായ്പ എടുത്ത (പത്തു ലക്ഷം രൂപ വരെയുളള വായ്പ) ദുരന്തബാധിതര്‍ക്ക് ഒരു വര്‍ഷത്തേക്ക് 9 ശതമാനം നിരക്കില്‍ പലിശ സബ്സിഡി അനുവദിക്കും. പദ്ധതി ഉപയോഗപ്പെടുത്താനുളള കാലാവധി 2019 മാര്‍ച്ച് 31 വരെയായിരിക്കും.
Share your comments