സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ മൃഗസംരക്ഷണമേഖലയില്‍ ആകെ 172.08 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകള്‍. ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ്. 837,198 കോഴികളും 442,746 താറാവുകളും ചത്തു. ആലപ്പുഴയില്‍ 123,163 കോഴികളും 367,629 താറാവുകളും മുട്ടക്കോഴി ഫാമുകളിലായി 10,000 കോഴികളും,3,502 പശുക്കുട്ടികളും ഇല്ലാതായി.എറണാകുളത്ത് 216,313 കോഴിയും 13,621 താറാവും 2,000 ആടുകളും 1,536 കറവപ്പശുക്കളെയുമാണ് പ്രളയം കവര്‍ന്നത്.തൃശ്ശൂര്‍ 253,642 കോഴികളും 1,573 കറവപ്പശുക്കളും ചത്തു.
പാല്‍ സംഭരിക്കാതിരുന്നതുമൂലം 384.26 ലക്ഷംരൂപ നഷ്ടമായി. 214 ക്ഷീരസംഘങ്ങളിലെ യന്ത്രോപകരണങ്ങളും,1,598 ഫാമുകളിലെ ഉപകരണങ്ങളും നശിച്ചു. 50 കിലോഗ്രാമിൻ്റെ 36,697 ചാക്ക് കാലിത്തീറ്റയും 50 കിലോഗ്രാമിന്റെ 99 ചാക്ക് കോഴിത്തീറ്റയും നഷ്ടമായി. 3,416.93 ഹെക്ടറിലെ തീറ്റപ്പുല്‍ക്കൃഷിയും 3,735.87 മെട്രിക് ടണ്‍ വൈക്കോലും നശിച്ചു.
ക്ഷീരവികസനവകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ക്ഷീരസംഘങ്ങളിലെ പൊതുഫണ്ടില്‍നിന്ന് തകര്‍ന്നുപോയ തൊഴുത്ത് നിര്‍മിക്കുന്നതിന് 5,000 രൂപയും കാലിത്തീറ്റ/വൈക്കോല്‍ എന്നിവ നശിച്ചിട്ടുണ്ടെങ്കില്‍ 1,000 രൂപയും ശുചീകരണത്തിന് 500 രൂപയും ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാന്‍ ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി
.
Share your comments