<
  1. News

മഴക്കെടുതി; ദുരിതബാധിതര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ കൈകോര്‍ക്കാം

തിരുവന്തപുരത്ത് മാനവീയം സ്ട്രീറ്റ് ലൈബ്രറിയുട നേതൃത്വത്തില്‍ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ സമാഹരിക്കുന്നു.

KJ Staff
തിരുവന്തപുരത്ത് മാനവീയം സ്ട്രീറ്റ് ലൈബ്രറിയുട നേതൃത്വത്തില്‍ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ സമാഹരിക്കുന്നു.
 
സമാഹരിക്കുന്ന സാധനങ്ങള്‍:
1) അടിവസ്ത്രങ്ങള്‍, ലുങ്കികള്‍, നൈറ്റികള്‍, കുട്ടികള്‍ക്കാവശ്യമായ വസ്ത്രങ്ങള്‍
2) ബ്രഷ്, പേസ്റ്റ്, ടങ്ക് ക്ലീനര്‍
3) ബേബി ഡയപ്പര്‍, സാനിട്ടറി നാപ്കിന്‍സ്
4) ഡെറ്റോള്‍, ലോഷന്‍, ഒ.ആര്‍.എസ്., സോപ്പ്
5) ബിസ്‌ക്കറ്റ്, റസ്‌ക്
6) മെഴുകുതിരികള്‍
7) ബക്കറ്റ്, മഗ്, മറ്റ് വീട്ടുപകരണങ്ങള്‍
8) തോര്‍ത്ത് (പുതിയത്)
9) ബഡ് ഷീറ്റുകള്‍, ബ്ലാങ്കറ്റുകള്‍ (പുതിയത്)
10) ഭക്ഷ്യസാധനങ്ങള്‍ (അരി, പയര്‍, പരിപ്പ്, വെളിച്ചെണ്ണ, ഉപ്പ് തുടങ്ങിയവ). 
 
രാവിലെ 10 മുതല്‍ വെള്ളയമ്പലം മാനവീയം സ്ട്രീറ്റ് ലൈബ്രറി അങ്കണത്തില്‍ ഉത്പന്നങ്ങള്‍ സമാഹരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സൂരജ്, 9447025877.
 
വയനാട് ജില്ലയില്‍ 148 കേന്ദ്രങ്ങളിലായി 23000 ത്തിലധികം പേരാണ് സഹായത്തിനായി കാത്തിരിക്കുന്നത്. വയനാട്ടിലേക്ക് നേരിട്ട് സഹായമെത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ 9745166864 എന്ന നമ്പറില്‍ ബന്ധപ്പെടുക. 
 
വയനാട് ജില്ലയില്‍ വിവിധ ദുരിത ബാധിത കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനായി ജീപ്പ്, പിക്കപ്പ് വാനുകള്‍ മുതലായവ ആവശ്യമുണ്ട്. വാഹനങ്ങള്‍ സൗജന്യമായി നല്‍കുവാന്‍ തയ്യാറുള്ളവര്‍ ദയവായി ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടുക വിളിക്കാവുന്ന നമ്പറുകള്‍: 9746239313, 9745166864. അതോടൊപ്പം വയനാട് ജില്ലയില്‍ അടിയന്തരാവശ്യത്തിന് വിളിക്കുന്നതിന് പോലീസിന്റെ SBB നമ്പര്‍: 04936202521, 949798083, 9197963962, 9497963543.
 
തൃശ്ശൂരിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണം ആവശ്യമുള്ളവര്‍ 8301825142, 7012176269 എന്നീ നമ്പറുകളില്‍ വിളിക്കുക.
 
ആലുവയില്‍ ദുരിതാശ്വാസക്യാമ്പിലോ വീടുകളുടെയും ബില്‍ഡിംഗുകളുടെയും മുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കും ഭക്ഷണം ലഭിക്കുന്നതിനായി 9995205745 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. 
 
എറണാകുളത്ത് അടിയന്തിരമായി 50000 ഭക്ഷണപൊതികളും  കുടിവെള്ള കുപ്പികളും ആവശ്യമുണ്ട്. പെട്ടെന്ന് കേടു വരാത്ത ഭക്ഷണങ്ങളാണ് വേണ്ടത്.
കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് എത്തിക്കേണ്ടത്. 
 
അതോടൊപ്പം എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവ ആവശ്യമുള്ളവര്‍ 9746710727, 9745043901, 9656729157, 9539992150, 9037244838 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്. 
 
കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും ഒറ്റപ്പെട്ട വീടുകളിലും കഴിയുന്നവര്‍ക്ക് ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ ലഭ്യമാകണമെങ്കില്‍ 8281150862 എന്ന നമ്പറില്‍ ബന്ധപ്പെടുക. 
 
English Summary: Flood relief

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds