പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്ര കൃഷി മന്ത്രാലയം 93 കോടി രൂപ സഹായധനമായി അനുവദിച്ചു. പ്രളയത്തില്‍ ഏറ്റവുമധികം കൃഷി നാശം സംഭവിച്ച കുട്ടനാട് കേന്ദ്ര കൃഷി മന്ത്രി സന്ദര്‍ശിക്കണമെന്ന് കേരളത്തിലെ എംപിമാര്‍ കൃഷിമന്ത്രിയോട് ആവശ്യപ്പെട്ടു. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, കെ.സി വേണുഗോപാല്‍, കെ.വി തോമസ് എന്നിവരാണ് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍സിങ്ങുമായി കൂടി കാഴ്ച്ച നടത്തിയത്.
പ്രളയത്തില്‍ വന്‍ കൃഷി നാശമാണ് ഉണ്ടായത്. ഈയൊരു സാഹചര്യത്തില്‍ കൂടുതല്‍ തുക അനുവദിക്കണമെന്നാണ് പ്രാധാനമായും എം.പിമാര്‍ മന്ത്രിയോട് ആവശ്യപ്പെട്ടത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഹോര്‍ട്ടികള്‍ച്ചറള്‍ വിഭാഗം 93 കോടി അനുവദിച്ചിരിക്കുന്നത്. നിലവില്‍ കേരളത്തിന് നല്‍കിയ അരി സൗജന്യമല്ല. അരി സൗജന്യമാക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെടും.
Share your comments