പ്രളയബാധിത പഞ്ചായത്തുകളിലെ കിണറുകള്‍ ശുചീകരിക്കുന്നതിന് കൈകോര്‍ത്ത് ജില്ലാ ഹരിതകേരള മിഷനും ജില്ലാ വ്യവസായിക പരിശീലന വകുപ്പിന്റെ നൈപുണ്യ കര്‍മ്മ സേനയും. കിണറുകളിലെ മാലിന്യം നീക്കി ക്ലോറിനേഷന്‍ ചെയ്താണ് ഈ സംഘം കിണറുകള്‍ ശുചീകരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ ദുരിതബാധിത പഞ്ചായത്തുകളായ തോട്ടപ്പുഴശേരി, റാന്നി, അങ്ങാടി, പെരുനാട്, ചെന്നീര്‍ക്കര, മല്ലപ്പുഴശ്ശേരി, അയിരൂര്‍ പഞ്ചായത്തുകളില്‍ അമ്പതിലധികം കിണറുകള്‍ ഇന്നലെ ശുചീകരിച്ചു. സംഘത്തിന്റെ പ്രവര്‍ത്തനം ദുരിതബാധിതമായ മറ്റ് പഞ്ചായത്തുകളിലും നടത്തും.
കൊടുമണ്‍ എസ്.ഇ.ഡി.ഡിഐ.ടി.ഐ, കോന്നി എം.സി.എംഐ.ടി.ഐ, മല്ലപ്പള്ളി സെന്‍ട്രല്‍ ഐ.ടി.ഐ, മല്ലപ്പള്ളി സെന്റ്‌ജോസഫ് ഐ.ടി.ഐ, ചെറുകോല്‍ മര്‍ത്തോമ ഐ.ടി.ഐ, അടൂര്‍ എം.എം.ഡി.എം. ഐ.ടി.ഐ, മൈലപ്ര എം.ഡി. ഐ.ടി.ഐ., റാന്നി ഗവണ്‍മെന്‍ ഐ.ടി.ഐ, ഇലവുംതിട്ട ഗവണ്‍മെന്റ് ഐ.ടി.ഐ, ചെന്നീര്‍ക്കര ഗവണ്‍മെന്‍് ഐ.ടി.ഐ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ഹരിതകേരളം മിഷന്‍ വോളന്റിയേഴ്‌സുമാണ് കിണര്‍ ശുചീകരണ യൂണിറ്റിലെ അംഗങ്ങള്‍. നൈപുണ്യസേന ഇതിനോടപ്പം പ്രളയബാധിത മേഖലകളിലെ വീടുകളില്‍ തകരാറിലായ ഇലക്ട്രിക്, വയറിംഗ്, പ്ലംമ്പിംഗ് ജോലികളും സൗജന്യമായി ചെയ്തു നല്‍കുന്നുണ്ട്. കൂടാതെ ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍വിവിധ പഞ്ചായത്തുകളില്‍ വോളന്റിയേഴ്‌സന്റെ സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.
Share your comments