പത്തനംതിട്ട നഗരസഭ സംഘടിപ്പിക്കുന്ന നഗരോത്സവ പുഷ്പമേള ഏപ്രില്‍ അഞ്ചു മുതല്‍ 15 വരെ ജില്ലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. സ്വദേശത്തും വിദേശത്തുമുള്ള പൂക്കളുടെ വിപണനവും പ്രദര്‍ശനവും മേളയുടെ ആകര്‍ഷണമാവും. കൂടാതെ അമ്പതോളം വ്യത്യസ്ഥ ഇനത്തില്‍പ്പെട്ട റോസാപ്പൂക്കളും മേളയ്ക്ക് വര്‍ണപ്പൊലിമപകരും.
പുഷ്പമേളയോടനുബന്ധിച്ച് വാഴമഹോത്സവവും സംഘടിപ്പിക്കും. സംസ്ഥാനത്ത് നടക്കുന്ന രണ്ടാമത്തെ വലിയ വാഴമഹോത്സവത്തിനാണ് നഗരം സാക്ഷിയായുക.
ശീതീകരിച്ച നൂറിലധികം വിപണന സ്റ്റാളുകള്‍ ഒരുക്കുന്നുണ്ട്. കാര്‍ഷിക വിപണനമേള, ജൈവ പച്ചക്കറികളുടെ വിപണനം, ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം, തേന്‍ ഉത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്ക് പുറമെ കുടുംബശ്രീ ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കായി പാര്‍ക്ക് എന്നിവയും മേളയിലുണ്ടാകും. എല്ലാ ദിവസവും സെമിനാറുകള്‍, വിവിധ കലാമത്സരങ്ങള്‍, കലാസന്ധ്യ എന്നിവയുമുണ്ടാകും.
അശരണരായവരെയും പാവപ്പെട്ട രോഗികളെയും സഹായിക്കുന്ന ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനാണ് മേള സംഘടിപ്പിക്കുന്നതെന്ന് നഗരസഭ ചേയര്‍പേഴ്സണ്‍ രജനി പ്രദീപും വൈസ് ചെയര്‍മാനും പുഷ്പോത്സവം കോ-ഓര്‍ഡിനേറ്ററുമായ പി. കെ. ബേക്കബും അറിയി്ച്ചു.
നഗരസഭ പുഷ്പമേയുടെ ലോഗോ എന്‍ട്രികള്‍ ക്ഷണിച്ചു. ലോഗോ മാര്‍ച്ച് 23 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400055525
Share your comments