മികച്ച തീറ്റപ്പുല്ലിന്റെ പ്രാധാന്യം കര്‍ഷകരിലേക്ക് എത്തിക്കുന്നതിനായി, തീറ്റപ്പുല്‍ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഡ്വ. കെ. സുരേഷ് കുറുപ്പ് എം. എല്‍. എ. കൈപ്പുഴ പൊന്‍കുഴി ഡയറി ഫാമില്‍ നിര്‍വ്വഹിച്ചു. നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി കുഞ്ഞുമോന്‍ അദ്ധ്യക്ഷത വഹിച്ചു.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അനികുമാരി ടി. കെ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ക്ഷീരകര്‍ഷകര്‍, സഹകാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് ആധുനിക ഡയറി ഫാമിംഗ്, ഫോഡര്‍ വിളകളുടെ പ്രാധാന്യം, അസോള കൃഷി, സൈലേജ് നിര്‍മാണം എന്നീ വിഷയങ്ങളില്‍ ക്ലാസുകളും നടന്നു.
 
CN Remya Chittettu Kottayam, #KrishiJagran
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments