വിദ്യാർഥികൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ വിതരണം തുടങ്ങി. ജൂൺ-ജൂലൈ ഓഗസ്റ്റ് എന്നീ മാസങ്ങളിലെ ഭക്ഷ്യഭദ്രത അലവൻസ് ആണ് കിറ്റുകളുടെ രൂപത്തിൽ വിദ്യാർഥികൾക്ക് വിതരണം ചെയ്യുന്നത്. ഇതിൻറെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വീഡിയോ കോൺഫറൻസിലൂടെ നടത്തി.
ആദ്യഘട്ടത്തിൽ , അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് ഈ കിറ്റുകൾ ലഭിക്കുക. പിന്നീട് എട്ടാംതരം വരെ കിറ്റുകൾ നൽകാനാണ് തീരുമാനം.
ഓരോ കിറ്റിലും ഭക്ഷണധാന്യവും മറ്റു ഭക്ഷ്യ വസ്തുക്കളും ഉണ്ടാകും. ഓരോ തലത്തിലെ വിദ്യാർഥിക്കും ഇവ നൽകുന്നതിൽ വ്യത്യാസം കാണും. ഉദാഹരണത്തിന്, പ്രീപ്രൈമറി മുതൽ അപ്പർ പ്രൈമറി വരെ കൊടുക്കുന്ന ഭക്ഷ്യധാന്യം യഥാക്രമം 2, 7 ,10 എന്നീ കിലോഗ്രാം കണക്കിലാണ്.
കോവിഡിനെ പശ്ചാത്തലത്തിൽ രക്ഷിതാക്കൾക്കാണ് കിറ്റുകൾ കൈമാറുന്നത്. ഭക്ഷ്യധാന്യ കിറ്റുകൾ തയ്യാറാക്കിയത് സപ്ലൈകോ ആണ്. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളിലെ വിദ്യാർഥികൾക്കാണ് ഭക്ഷ്യ കിറ്റുകൾക്കുള്ള അർഹത.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
വയലുടമകൾക്ക് 2000 രൂപ വാർഷിക ധനസഹായം
'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്
Share your comments