പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ പോരാടാൻ പുതിയ പദ്ധതിയുമായി മലപ്പുറം. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെയും മലപ്പുറം നഗരസഭയുടെയും സംയുക്ത സംരംഭമായ ''പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം'' പദ്ധതി തുടങ്ങി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭയിലെത്തിച്ചാല്‍ പകരം ഭക്ഷണമടങ്ങിയ പാക്കറ്റ് നല്‍കുന്നതാണ് ഈ പദ്ധതി.

നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് നഗരസഭയിലെ എം.ആര്‍.എഫ് യൂനിറ്റായ 'ഖനി'യിലെത്തിച്ചാല്‍ ഉച്ചയ്ക്ക് ഭക്ഷണം ലഭിക്കും. ഉച്ചയ്ക്ക് 12.30 മുതല്‍ ഒന്നരവരെയുള്ള സമയത്താണ് ഭക്ഷണം നല്കുക.
പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി മലപ്പുറം ടൗണ്‍ മുതല്‍ കോട്ടപ്പടി വരെ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍, ഗവ.കോളജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവര്‍ റാലിയായി റോഡരികിലുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ചു.
മലപ്പുറം നഗരസഭാ പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഔദ്യോഗിക വാഹനത്തില്‍ മാലിന്യമടങ്ങിയ കവറുമായി 'ഖനി'യിലെത്തി പി. ഉബൈദുള്ള എം.എല്‍.എയെ ഏല്‍പ്പിച്ചു. എം.എല്‍.എ ഭക്ഷണം കലക്ടര്‍ക്ക് നല്‍കിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
English Summary: food packet in return to plastic waste program starts in malappuram
Share your comments