ലോക്ക് ഡൗൺ കാലയളവിൽ ഭക്ഷ്യ സംസ്‌കരണ/ഉത്പാദന യൂണിറ്റുകൾക്കും മുഴുവൻ സമയവും പ്രവർത്തിക്കാൻ അനുമതി
ലോക്ക് ഡൗൺ കാലയളവിൽ ഭക്ഷ്യ സംസ്‌കരണ/ഉത്പാദന യൂണിറ്റുകൾക്കും മുഴുവൻ സമയവും പ്രവർത്തിക്കാവുന്നതാണെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. അവശ്യ ഭക്ഷ്യ വസ്തുക്കളായ പലവ്യഞ്ജനം, പഴങ്ങൾ, പച്ചക്കറി, പാലുൽപന്നങ്ങൾ, ഇറച്ചി, മീൻ ഉൾപ്പെടെയുള്ളവയുടെ കൗണ്ടർ വിൽപന സമയമാണ് രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയായി നിജപ്പെടുത്തിയിരിക്കുന്നത്.
ലോക്ക് ഡൗൺ കാലയളവിൽ ഭക്ഷ്യ സംസ്‌കരണ/ഉത്പാദന യൂണിറ്റുകൾക്കും മുഴുവൻ സമയവും പ്രവർത്തിക്കാവുന്നതാണെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. അവശ്യ ഭക്ഷ്യ വസ്തുക്കളായ പലവ്യഞ്ജനം, പഴങ്ങൾ, പച്ചക്കറി, പാലുൽപന്നങ്ങൾ, ഇറച്ചി, മീൻ ഉൾപ്പെടെയുള്ളവയുടെ കൗണ്ടർ വിൽപന സമയമാണ് രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയായി നിജപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ ഡെലിവറി സമയം രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെയാണ്.
എന്നാൽ, ഭക്ഷ്യ സംസ്‌കരണ/ഉത്പാദന യൂണിറ്റുകൾക്ക് വൈകിട്ട് അഞ്ചിന് ശേഷം പ്രവർത്തനാനുമതി ലഭിക്കുന്നില്ല എന്ന് ശ്രദ്ധയിൽപ്പെട്ടാണ് വിശദീകരണ ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, ഇത്തരം യൂണിറ്റുകൾ പ്രവർത്തിക്കുമ്പോൾ അത്യാവശ്യമുള്ള ചുരുങ്ങിയ ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. ബ്രേക്ക് ദി ചെയിൻ ഉൾപ്പെടെ കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള മാനദണ്ഡങ്ങളും ഇവർ പാലിക്കണം.
English Summary: Food processing and production units can work from full time this covid time
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments