ഭക്ഷ്യസുരക്ഷാ വിഭാഗം കച്ചവടക്കാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ചു
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വിഭാഗം കച്ചവടക്കാര്‍ക്കുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കച്ചവടക്കാര്‍ നിര്‍ബന്ധമായും ലൈസന്‍സ് അഥവാ രജിസ്‌ട്രേഷന്‍ നേടുകയും അത് സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വിഭാഗം കച്ചവടക്കാര്‍ക്കുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കച്ചവടക്കാര്‍ നിര്‍ബന്ധമായും ലൈസന്‍സ് അഥവാ രജിസ്‌ട്രേഷന്‍ നേടുകയും അത് സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. രജിസ്‌ട്രേഷനില്ലാതെ കച്ചവടം ചെയ്യുന്നത് അഞ്ച് ലക്ഷം രൂപാ വരെ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.
കൃത്രിമ നിറങ്ങള്‍ അനുവദിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളില്‍ നിയമവിധേയമായ അളവില്‍ മാത്രം ചേര്‍ക്കുക. അജിനോമോട്ടോ ചേര്‍ത്താല്‍ അവ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ത്തിരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുക. ജ്യൂസ് നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നവര്‍ സുരക്ഷിതമായ ജലത്തില്‍ നിന്നും ഉണ്ടാക്കിയ ഐസും കേടാകാത്ത പഴവര്‍ഗ്ഗങ്ങളും ഉപയോഗിക്കുക. യൂസ് ബൈ ഡേറ്റ് കഴിഞ്ഞ പാല്‍ വില്‍ക്കുവാനോ മില്‍ക്ക്‌ഷേയ്ക്ക് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുവാനോ പാടില്ല.
ഭക്ഷണാവശിശ്ടങ്ങള്‍ നിക്ഷേപിക്കുന്നതിനായി സ്ഥാപനത്തില്‍ അടപ്പുള്ള വേസ്റ്റ്ബിന്‍ സ്ഥാപിക്കണം. ഭക്ഷ്യസാധനങ്ങള്‍ പൊതിയാന്‍ പത്രങ്ങള്‍ ഉപയോഗിക്കരുത്. പ്രിന്റ് ഇല്ലാത്ത പേപ്പറോ വാഴയിലയോ ഉപയോഗിക്കുക. തട്ടുകടകളിലും വഴിയോര ക്കടകളിലും ഹോട്ടലുകളിലും മറ്റും വില്‍പനയ്ക്ക് വച്ചിരിക്കുന്ന എണ്ണയില്‍ പൊരിച്ചെടുക്കുന്ന ഭക്ഷ്യസാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം. ജീവനക്കാര്‍ ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന സമയം പാന്‍മസാല, മുറുക്കാന്‍, സിഗരറ്റ് മുതലായവ ഉപയോഗിക്കുവാന്‍ പാടില്ല.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പൂര്‍ണ്ണമായ വിവരങ്ങള്‍ ഉള്ള ഫുഡ് പാക്കറ്റുകള്‍ മാത്രം ഉല്‍പാദിപ്പിക്കുകയും വിതരണം ചെയ്യുകയും വില്‍പ്പന നടത്തുകയും ചെയ്യുക എന്നീ നിര്‍ദ്ദേശങ്ങളാണ് തിരുവനന്തപുരം ഭക്ഷ്യസുരക്ഷാ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ പുറപ്പെടുവിച്ചിരിക്കുന്നത്
English Summary: food safety and security authority of India
Share your comments