-
-
News
ദുബായ് നഗരസഭാ ഫുഡ് വാച്ച് ആപ്പിന് രൂപം നൽകി
ദുബായ് നഗരസഭയുടെ ഭക്ഷ്യ സുരക്ഷാവിഭാഗം പുതിയ ഫുഡ് വാച്ച് ആപ്പ് വികസിപ്പിച്ചെടുത്തു . ഇത് ദുബായിയുടെ ഭക്ഷ്യമേഖലയില്‍ വൻ വിപ്ലവം സൃഷ്ടിക്കും.
ദുബായ് നഗരസഭയുടെ ഭക്ഷ്യ സുരക്ഷാവിഭാഗം പുതിയ ഫുഡ് വാച്ച് ആപ്പ് വികസിപ്പിച്ചെടുത്തു . ഇത് ദുബായിയുടെ ഭക്ഷ്യമേഖലയില്‍ വൻ വിപ്ലവം സൃഷ്ടിക്കും. ഹോട്ടലുകളിലെയും മറ്റും ഭക്ഷണം എത്ര നല്ലതാണ്. എന്തൊക്കെയാണ് അതിൽ ചേർക്കുന്നത്, തീൻമേശയിൽ കിട്ടുന്നതിന് മുമ്പ് ഇതൊക്കെയറിയാൻ നഗരസഭയുടെ പുതിയ ആപ്പ് ഉപയോഗിച്ചാൽ മതി. ഫുഡ് ആപ്പ് അധികൃതര്‍ക്കും, ഭക്ഷ്യവ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, സേവനദാതാക്കള്‍ക്കും ഉപയോക്താക്കള്‍ക്കും വിവരങ്ങള്‍ കൈമാറാനുള്ള വേദിയാകും.ദുബായിലെ എല്ലാ ഭക്ഷണശാലകളും വിഭവങ്ങളില്‍ ചേരുവകളുടെ വിവരങ്ങളടക്കം ഭക്ഷണത്തിൻ്റെ മെനു പൂര്‍ണമായും ആപ്പില്‍ പ്രദര്‍ശിപ്പിക്കണം. റെസ്റ്റോറന്റുകളില്‍ മാത്രമല്ല റീട്ടെയില്‍ സ്ഥാപനങ്ങളില്‍ വില്‍ക്കുന്ന ഭക്ഷണത്തിനും ഇത് ബാധകമാണ്. ഇഷ്ടമുള്ള ഭക്ഷണം എവിടെ കിട്ടുമെന്ന് കണ്ടെത്താൻ മുതൽ അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ഭക്ഷണത്തിൽ ചേർത്തിട്ടുണ്ടോയെന്ന് മനസിലാക്കാനും ആപ്പ് സഹായിക്കും
2020 ആകുമ്പാഴേക്കും 20000 ഭക്ഷണശാലകളെ ഉന്നതനിലവാരത്തിൽ എത്തിക്കുന്നതിൻറ ഭാഗമായാണിത്..പ്രമേഹം, ഹൈപ്പർ ടെൻഷൻ, എന്നിവയൊക്കെയുള്ളവർക്ക് ഏറെ പ്രയോജനകരമാണ് ഇൗ ആപ്പ്.കൃഷിയിടത്ത് നിന്ന് തീൻമേശയിൽ എത്തുന്നത് വരെ ഭക്ഷ്യവസ്തുക്കളെ എന്ത് ചെയ്യുന്നു എന്ന് കണ്ടുപിടിക്കാനും ആപ്പ് ഉപകരിക്കും.ഭക്ഷ്യരംഗത്തെ ഹാനികരമായ പ്രവണതകള്‍ തടയാനും സുരക്ഷിതത്വം ഉറപ്പാക്കാനും പുതിയ ആപ്പിന് കഴിയും.കൂടാതെ ഉത്പന്നത്തെക്കുറിച്ചും നിര്‍മാണത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍, പരിശീലന രേഖകള്‍, താപനില പരിശോധിച്ചതിൻ്റെ രേഖകള്‍, വൃത്തിയാക്കുന്നതിൻ്റെയും അണുവിമുക്തമാക്കുന്നതിൻ്റെ യും രേഖകള്‍ തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാനുള്ള സംവിധാനവും ആപിൻ്റെ സവിശേഷതയാണ്.
ഫീൽഡ് ഇൻസ്പെക്ടർമാർ റെസ്റ്റോറൻറുകളിൽ പരിശോധന നടത്തിയാണ് മെനുവിലെ വിവരങ്ങൾ സ്മാർട് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ നിലവാരം അറിയാനും ഇതിൽ സൗകര്യമുണ്ടാവും. മുൻസിപ്പാലിറ്റിയും റെസ്റ്റോറൻറുകളുമായുള്ള ഇടപാടുകൾ കടലാസ്രഹിതമായി നടത്താനും ആപ്പ് ഉപയോഗിക്കാം. ഭക്ഷ്യവിഷബാധയുണ്ടായാൽ അതിൻ്റെ കാരണവും മറ്റും ഞൊടിയിടയിൽ മനസിലാക്കാനും സാധിക്കും. സ്മാർട് സിസ്റ്റത്തിൽ ഉൾപ്പെടുന്നതോടെ മികച്ച ഭക്ഷണമാണ് നൽകുന്നതെന്ന മുൻസിപ്പാലിറ്റിയുടെ ഉറപ്പ് .
English Summary: food watch app
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Every contribution is valuable for our future.
Contribute Now
Share your comments