കുളമ്പുരോഗം വ്യാപിക്കാതിരിക്കുന്നതിനും അടിയന്തിര ചികിത്സ നല്‍കുന്നതിനുമായി സ്പെഷ്യല്‍ ടീമിനെ നിയോഗിക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ. കുളമ്പുരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി എംഎല്‍എയുടെ അധ്യക്ഷതയില്‍ അടൂരില്‍ ചേര്‍ന്ന വെറ്റിനറി ഡോക്ടര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പെഷല്‍ ടീമിനെ ചികിത്സയ്ക്കായി നിയോഗിക്കുന്നത് സംബന്ധിച്ച് നിവേദനം മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ ജീവഹാനി സംഭവിച്ച കന്നുകാലികള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുന്ന തുക അമ്പതിനായിരം രൂപയായി വര്‍ധിപ്പിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബാബു എബ്രഹാം, ഡോ. ഹരികുമാര്‍, ഡോ. സായി പ്രസാദ്, ഡോ. ശുഭാ പരമേശ്വരന്‍, ഡോ ജൂലിയറ്റ് ബി. പിള്ള, ഡോ. ജി അനിത, ഡോ. കെ ജ്യോതിഷ് ബാബു, ഡോ. അനില്‍ ജി. മാമന്‍ എന്നിവര്‍ പങ്കെടുത്തു.
Share your comments