1. News

കർഷകൻറെ വസ്തു റെജിസ്ട്രേഷന് ROR സർട്ടിഫിക്കറ്റ് ആവശ്യം ഉണ്ടോ

നിലവിൽ നിയമം ഇല്ലാതിരിക്കുമ്പോൾ രജിസ്ട്രേഷനു വേണ്ടി പ്രമാണം ഹാജരാക്കുമ്പോൾ RoR സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന നിയമവിരുദ്ധമാണ്.

Arun T
വസ്തു രജിസ്ട്രേഷന് ആവശ്യമുണ്ടോ
വസ്തു രജിസ്ട്രേഷന് ആവശ്യമുണ്ടോ

RoR സർട്ടിഫിക്കറ്റ് (Record of Right Certificate) വസ്തു രജിസ്ട്രേഷന് ആവശ്യമുണ്ടോ ?

നിലവിലുള്ള രെജിസ്ട്രേഷൻ നിയമത്തിൽ, വസ്തു രജിസ്ട്രേഷന് വേണ്ടി RoR സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പ്രതിപാദിച്ചിട്ടില്ല. ആയതുകൊണ്ട് രജിസ്ട്രേഷൻ നിയമം ഭേദഗതി വരുത്താതെ, രജിസ്ട്രേഷനു വേണ്ടി RoR സർട്ടിഫിക്കറ്റ് നിർബന്ധിക്കാനാവില്ലെന്ന് Sainudheen v. State of Kerala(2013), P. C Jacob v. village Officer (2019)എന്ന കേസുകളിൽ ഹൈക്കോടതിയുടെ റൂളിംഗ് ഉണ്ട്. നിലവിൽ നിയമം ഇല്ലാതിരിക്കുമ്പോൾ രജിസ്ട്രേഷനു വേണ്ടി പ്രമാണം ഹാജരാക്കുമ്പോൾ RoR സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന നിയമവിരുദ്ധമാണ്.

രജിസ്ട്രേഷൻ ആക്ട് സെക്ഷൻ 71 (1) അനുസരിച്ച്, സബ് രജിസ്ട്രാറുടെ മുമ്പിൽ ഹാജരാക്കുന്ന പ്രമാണത്തിന്റെ രജിസ്ട്രേഷൻ അദ്ദേഹം നിഷേധിക്കുകയാണെങ്കിൽ,അതിന്റെ കാരണങ്ങൾ ഓഫീസിലുള്ള രണ്ടാം നമ്പർ പുസ്തകത്തിൽ രേഖപ്പെടുത്തുകയും, ബന്ധപ്പെട്ട കക്ഷികൾ അപേക്ഷ ബോധിപ്പിച്ചാൽ പുസ്തകത്തിൽ രേഖപ്പെടുത്തിയ കാരണങ്ങളുടെ പകർപ്പ് സൗജന്യമായും, താമസം കൂടാതെയും അയാൾക്ക് കൊടുക്കേണ്ടതുമാണ്.

എന്തൊക്കെ ഉൾപ്പെടുന്നതാണ് RoR

a. വസ്തു വിവരവും അളവും

b. കൈവശാവകാശിയുടെ പേരും വിലാസവും

c. ഭൂമിയിൽ മറ്റ് അവകാശങ്ങളോ ബാധ്യതകളോ ഉള്ള ആളുകളുടെ പേരും വിലാസവും

d. എന്തു തരത്തിലുള്ള കൈവശവും അവകാശവുമാണ് എന്നുള്ള വിവരങ്ങൾ

e. കുടികിടപ്പുകാരുണ്ടെങ്കിൽ വിവരങ്ങൾ

f. മറ്റ് എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ അവ

CONSUMER GROUP MUNDUR

English Summary: FOR REGISTERING LAND OF FARMER IS THERE NEED OF REGISTRATION PROCESS

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds