മണാലി:നമ്മുടെ വിഭവങ്ങളില്‍ ഉപയോഗിക്കുന്ന പ്രധാന സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നാണ് കായം. ഹീംഗ് എന്നും ആസഫോറ്റിഡ എന്നും പേരുണ്ട്..ഇന്ത്യയുടെ പല ഭാഗങ്ങളിലും ഭക്ഷണത്തിന്റെ പ്രധാന ചേരുവകളിലൊന്നാണ് കായം. പ്രാദേശികമായി വളരാത്തതിനാല്‍ തന്നെ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇത് ഇറക്കുമതി ചെയ്തുവരികയായിരുന്നു.1200 മെട്രിക് ടണ്‍ കായമാണ് അഫ്ഗാനിസ്താന്‍, ഇറാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും ഇറക്കുമതി.ചെയ്യുന്നത്. ലോകത്തുല്‍പ്പാദിപ്പിക്കുന്ന കായത്തിന്റെ 40 ശതമാനവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്.ഈ സാഹചര്യത്തിലാണ്, കായം കൃഷി ഇന്ത്യയില്‍ ആരംഭിക്കുന്നത്. ഇന്ത്യയില്‍ വളരില്ല എന്നു കരുതിയിരുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് അങ്ങനെ ഇവിടെയും വരുന്നത്.
പാലമ്പുരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ബയോറിസോഴ്സ് ടെക്നോളജി (ഐഎച്ച്ബിടി) യാണ് ആദ്യമായി കായത്തിന്റെ കൃഷി ഇന്ത്യയിൽ ആരംഭിച്ചത്. ഒക്‌ടോബര്‍ 15 ന് ഹിമാചല്‍ പ്രദേശിലെ ലാഹോള്‍ താഴ്വരയിലെ ക്വാരിംഗ് ഗ്രാമത്തിലാണ് ആദ്യത്തെ തൈ നട്ടത്.The Institute of Himalayan Bioresource Technology (IHBT) at Palampur was the first to cultivate Heeng in India. The first sapling was planted on October 15 in the village of Quaring in the Lahore Valley of Himachal Pradesh. അഞ്ച് ഹെക്ടര്‍ നിലത്താണ് കായം കൃഷി ആരംഭിച്ചത്. ലാഹൗളിലെ ക്വാറിങ് ഗ്രാമത്തിലും ഹിമാചല്‍ പ്രദേശിലെ സ്പിതിയിലും..കായച്ചെടിയുടെ തൈകള്‍ നട്ടുപിടിപ്പിച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ട് കൃഷിതുടങ്ങിയത്. .2016 മുതല്‍ കായം പ്രാദേശികമായി വളര്‍ത്തുന്നതിനേക്കുറിച്ച് ഗവേഷണങ്ങള്‍ ആരംഭിച്ചുവെന്ന് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. ശേഖര്‍ മാന്‍ഡേ പറഞ്ഞു. തണുപ്പുള്ള കാലാവസ്ഥാ പ്രദേശങ്ങളില്‍ മാത്രമേ കായത്തിന് വളരാന്‍ സാധിക്കുകയുള്ളൂ.അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇത് ഇറക്കുമതി ചെയ്യുന്നതെന്നും മാന്‍ഡേ കൂട്ടിച്ചേര്‍ത്തു.ഹിമാചല്‍ പ്രദേശില്‍ ഏകദേശം 5 ഹെക്ടര്‍ സ്ഥലത്ത് തൈകള്‍ നട്ടുപിടിപ്പിച്ചുവെന്നും അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കുറഞ്ഞത് 300 ഹെക്ടര്‍.സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നുവെന്നും ശേഖര്‍ മാന്‍ഡേ പറഞ്ഞു ഇന്ത്യന്‍ വിഭവങ്ങളിലെ പ്രധാന ഇനമായതിനാലാണ് ഐഎച്ച്ബിടി ഈ സുപ്രധാന വിള രാജ്യത്ത് അവതരിപ്പിക്കുന്നതിന് നിരന്തരമായ ശ്രമങ്ങള്‍ നടത്തിയത്..2018 ഒക്ടോബറില്‍ ന്യൂഡല്‍ഹിയിലെ ഐസിഎആര്‍-നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്സസ് വഴി ഇറാനില്‍ നിന്ന് വിത്തുകള്‍ എത്തിച്ചു.കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ രാജ്യത്ത് കായച്ചെടിയുടെ വിത്തുകള്‍ അവതരിപ്പിക്കാനുള്ള ആദ്യ ശ്രമമാണിതെന്ന് നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജനിറ്റിക് റിസോഴ്സസ് പറഞ്ഞു. ലഡാക്ക് പോലെ നല്ല തണുപ്പുള്ള, ഭൂമിശാസ്ത്രപരമായ പ്രത്യേക സ്വഭാവമുള്ള മണ്ണിലാണ് ഇതു വളരുക.മേഖലയിലെ ഏഴ് കര്‍ഷകര്‍ക്ക് ഹിമാചല്‍ പ്രദേശിലെ കാര്‍ഷിക വകുപ്പ് കായം വിത്ത് വിതരണം ചെയ്തിട്ടുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് .ഗോസംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ "കൗ ക്യാബിനറ്റ്" രൂപീകരിക്കുന്നു.
Share your comments