1. News

രാജ്യത്ത് വനവിസ്തൃതി കൂടിയെന്ന് റിപ്പോ‍ര്‍ട്ട്

രാജ്യത്ത് വനവിസ്തൃതി കൂടിയെന്ന് 2019ലെ വനസര്‍വ്വെ റിപ്പോ‍ര്‍ട്ട്.രാ​ജ്യ​ത്തെ വ​ന​ക​വ​ചം 3,976 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​ർ​ധി​ച്ചു​വെന്നാണ് റി​പ്പോ​ർ​ട്ട്..ഇ​ന്ത്യ​യു​ടെ വ​ന​സ​മ്പ​ത്ത്​ സം​ബ​ന്ധി​ച്ച 2019ലെ ​ക​ണ​ക്ക്​ പു​റ​ത്ത്​ വ​ന്ന​തോ​ടെ ലോ​ക​ത്ത്​ വ​ന​ക​വ​ചം വ​ർ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ന്ത്യ മാ​റി. ദില്ലിയില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവതേക്കറാണ് പുതിയ സര്‍വ്വെ പുറത്തിറക്കിയത്.

Asha Sadasiv
forest

രാജ്യത്ത് വനവിസ്തൃതി കൂടിയെന്ന് 2019ലെ വനസര്‍വ്വെ റിപ്പോ‍ര്‍ട്ട്.രാ​ജ്യ​ത്തെ വ​ന​ക​വ​ചം 3,976 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വ​ർ​ധി​ച്ചു​വെന്നാണ് റി​പ്പോ​ർ​ട്ട്..ഇ​ന്ത്യ​യു​ടെ വ​ന​സ​മ്പ​ത്ത്​ സം​ബ​ന്ധി​ച്ച 2019ലെ ​ക​ണ​ക്ക്​ പു​റ​ത്ത്​ വ​ന്ന​തോ​ടെ ലോ​ക​ത്ത്​ വ​ന​ക​വ​ചം വ​ർ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ന്ത്യ മാ​റി. ദില്ലിയില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവതേക്കറാണ് പുതിയ സര്‍വ്വെ പുറത്തിറക്കിയത്. വനമേഖലകളിലെ എല്ലാ വിഭാഗത്തിലും ഒരുപോലെ വര്‍ദ്ധന ഉണ്ടായ ഏകരാജ്യം ഇന്ത്യയാണ്. വനമേഖലകളുടെ സംരക്ഷണത്തില്‍ രാജ്യം ഏറെ മുന്നിലെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. 2017ല്‍ വനവിസൃതി 7,08,273 ചതുരശ്ര കിലോമീറ്ററായി രുന്നെങ്കില്‍ ഇപ്പോള്‍ അത് 7,12,249 ചതുരശ്ര കിലോമീറ്ററായി. രണ്ടുവര്‍ഷത്തിനുള്ളില്‍ വിസൃതിയില്‍ 3976 ചതുരശ്ര കിലോമീറ്ററിന്‍റെ വര്‍ധനവുണ്ടായി.വൃക്ഷാവരണം 1212 ചതുരശ്ര കിലോമീറ്ററും കൂടിയതായി റിപ്പോര്‍ട്ട് പറയുന്നു. വനവിസ്തൃതി കൂടിയ സംസ്ഥാനങ്ങളില്‍ ഒന്നാമത് കര്‍ണാടകമാണ്. ആന്ധ്രപ്രദേശ് രണ്ടാംസ്ഥാനത്തും കേരളം മൂന്നാമതുമാണ്വനവിസ്തൃതി കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മൂന്നാമതാണ്.കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ വനമേഖലയില്‍ 823 ചതുരശ്ര കിലോമീറ്ററിന്‍റെ വര്‍ദ്ധനവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്ത് ഏറ്റവും അധികം വനവിസൃതി കൂടിയ ജില്ല പാലക്കാടാണ്. പാലക്കാട് മാത്രം 257 ചതുരശ്ര കിലോമീറ്റ‍ര്‍ കൂടി. കോട്ടയം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും വനമേഖലകള്‍ കൂടി. വയനാട്, തിരുവനന്തപുരം, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ വനവിസൃതി കുറയുകയും ചെയ്തു. കേരളത്തില്‍ വൃക്ഷാവരണം കുറയുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.തോട്ടങ്ങളുടെ വ്യാപനവും വനസംരക്ഷണ പ്രവര്‍ത്തനങ്ങളുമാണ് കേരളത്തില്‍ വനസമ്ബത്ത് വര്‍ധിക്കാന്‍ കാരണമെന്ന് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ രേഖപ്പെടുത്തപ്പെട്ട വനവിസ്തൃതി 11,309 ചതുരശ്ര കിലോമീറ്റര്‍ ആണ്. ഇതു മൊത്തം ഭൂവിസ്തൃതിയുടെ 29.10 ശതമാനമാണ്.

കേരളത്തിന്റെ മൊത്തം ഹരിത വിസ്തൃതി: 24,080 ചതുരശ്ര കി.മീറ്ററാണ് (ഭൂവിസ്തൃതിയുടെ 61.98%). വനാവരണം മാത്രം: 21,144 ചതുരശ്ര കി.മീ (ഭൂവിസ്തൃതിയുടെ 54.42%). വൃക്ഷകവചം: 2,936 ചതുരശ്ര കി.മീ (2 വര്‍ഷത്തിനിടെ 23 ചതുരശ്ര കി.മീ നഷ്ടമായി). ഭൂവിസ്തൃതിയുമായുള്ള താരതമ്യത്തില്‍ ഏറ്റവും കൂടുതല്‍ വനാവരണമുള്ളത് വയനാട് ജില്ലയിലാണ് (74.18%). പത്തനംതിട്ടയും (73.4%) ഇടുക്കിയും (72.33%) രണ്ടും മൂന്നും സ്ഥാനത്ത്.

ഏറ്റവും കുറവ് ആലപ്പുഴയില്‍ (5.65%). കേരളത്തില്‍ കണ്ടല്‍ക്കാട് 9 ച.കി.മീ. കൂടുതല്‍ കണ്ണൂര്‍ (6.24%), എറണാകുളം (1.82%) കാസര്‍കോട് (0.84%) ജില്ലകളിലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിബിഡ വനമേഖലയില്‍ കേരളത്തില്‍ കാര്യമായ വര്‍ധനയുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍ റിപ്പോര്‍ട്ടില്‍ 1663 ച.കി.മീ ആയിരുന്നു നിബിഡ വനമെങ്കില്‍ ഇപ്പോഴത് 1935 ച.കി.മീ ആയി. 9508 ച.കി.മീ. പ്രദേശം മധ്യതല നിബിഡ വനവും 901 ച.കി.മീ. പ്രദേശം തുറസ്സായ വനപ്രദേശത്തിന്റെ ഭാഗവുമാണ്.

കേരളത്തിലെ വനങ്ങളിലെ കാര്‍ബണ്‍ ശേഖരം 21.29 കോടി ടണ്‍. രാജ്യത്തെ മൊത്തം കാര്‍ബണ്‍ ശേഖരത്തിന്റെ 2.99% മായി വരും ഇതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള പാരിസ് ഉടമ്ബടിയുടെ കാര്യത്തില്‍ ഇന്ത്യ ശരിയായ ദിശയിലാണ്. രാജ്യത്തെ വനവിസ്തൃതിയും കാര്‍ബണ്‍ ശേഖരവും വര്‍ധിക്കുന്നതും ആത്മവിശ്വാസം നല്‍കുന്നു.

English Summary: Forest cover increased

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds