1. News

കൃഷിവകുപ്പ് വൈഗ ബെസ്റ്റ് റിപ്പോർട്ടർ അവാർഡ് സി.വി.ഷിബുവിന്

സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ വൈഗ ബെസ്റ്റ് റിപ്പോർട്ടർ 2018 അവാർഡ് കേരളഭൂഷണം വയനാട് ബ്യൂറോ ചീഫ് സി.വി.ഷിബുവിന്.സംസ്ഥാന കൃഷിവകുപ്പ് തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് 2018 ഡിസംബര്‍ 27 മുതല്‍ 30 വരെ നടത്തിയ മൂന്നാമത് വൈഗ-കൃഷി ഉന്നതി മേളയുടെ ഭാഗമായി മികച്ച റിപ്പോര്‍ട്ടിംങ് നടത്തിയ വിവിധ മാധ്യമങ്ങള്‍ക്കുളള വൈഗ-കൃഷി ഉന്നതി മേള 2018 മീഡിയ അവാര്‍ഡ് വിതരണം 2019 ഡിസംബര്‍ 28 ശനിയാഴ്ച തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ പുരസ്കാര വിതരണം ചെയ്‌തു .

KJ Staff
shibu

സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയ വൈഗ ബെസ്റ്റ് റിപ്പോർട്ടർ 2018 അവാർഡ് കേരളഭൂഷണം വയനാട് ബ്യൂറോ ചീഫ് സി.വി.ഷിബുവിന്.സംസ്ഥാന കൃഷിവകുപ്പ് 2018 ഡിസംബര്‍ 27 മുതല്‍ 30 വരെ നടത്തിയ മൂന്നാമത് വൈഗ-കൃഷി ഉന്നതി മേളയുടെ ഭാഗമായി മികച്ച റിപ്പോര്‍ട്ടിംങ് നടത്തിയ വിവിധ മാധ്യമങ്ങള്‍ക്കുളള വൈഗ-കൃഷി ഉന്നതി മേള 2018 മീഡിയ അവാര്‍ഡ് വിതരണം 2019 ഡിസംബര്‍ 28 ശനിയാഴ്ച തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ വിതരണം ചെയ്‌തു .

ഓൺലൈൻ വിഭാഗത്തിലാണ് സി.വി.ഷിബു പുരസ്കാരത്തിന് അർഹനായത്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ വികാസ് പീഡിയയുടെ മുൻ സംസ്ഥാന കോഡിനേറ്ററായ ഷിബു ഡിജിറ്റൽ ഇന്ത്യ മാസ്റ്റർ ട്രെയിനർ കൂടിയാണ്. മാതൃഭൂമി ഓൺലൈൻ (കാർഷികം), ഹരിത കേരളം ന്യൂസ് പോർട്ടൽ, കേരളഭൂഷണം ഓൺ ലൈൻ, കൃഷി ദീപം ഡോട് ഇൻ കാർഷിക പോർട്ടൽ, എന്റെ വാർത്തകൾ ഡോട് കോം (കാർഷികം), മലയാളനാട് ഡോട് കോം , കേരള ഓൺലൈൻ ന്യൂസ്, തുടങ്ങിയവയിലെ റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. വയനാട് വെള്ളമുണ്ട സ്വദേശിയാണ് സി.വി.ഷിബു.

English Summary: Best Vyga reporter awars for C,V, Shibu

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds