1. രാസവളങ്ങളുടെ അമിത ഉപയോഗം നിയന്ത്രിച്ച് ജൈവ കൃഷി പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി പ്രണാം പദ്ധതി. PM Promotion of Alternate Nutrients for Agriculture Management Yojana എന്നാണ് പദ്ധതിയുടെ പൂർണരൂപം. 2022-23ൽ 2.25 ലക്ഷം കോടി രൂപയായി ഉയരുമെന്ന് പ്രതീക്ഷിക്കുന്ന രാസവള subsidy ഭാരം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ സ്കീമിന് പ്രത്യേക ബജറ്റില്ല. എന്നാൽ രാസവള ഉപയോഗം കുറയ്ക്കുന്ന സംസ്ഥാനങ്ങൾക്ക് 50 ശതമാനം സബ്സിഡിയോടെ തുക ഗ്രാന്റായി നൽകും. ഒപ്പം, നൽകുന്ന ഗ്രാന്റിന്റെ 70 ശതമാനം ജൈവ വളങ്ങൾ വാങ്ങാൻ വിനിയോഗിക്കും. ഒരു സംസ്ഥാനത്തിന്റെ പ്രതിവർഷ യൂറിയ ഉപയോഗവും കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ യൂറിയയുടെ ശരാശരി ഉപഭോഗവുമാണ് സർക്കാർ താരതമ്യം ചെയ്യുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: കുരുവമ്പലം പാടത്ത് ഞാറ് നട്ട് കുരുന്നുകൾ...കൂടുതൽ കാർഷിക വാർത്തകൾ
2. സ്വകാര്യ വ്യവസായ പാർക്കുകൾക്ക് ഔപചാരിക തുടക്കം. വരുന്ന മൂന്ന് വർഷങ്ങൾക്കുള്ളിൽ 100 വ്യവസായ പാർക്കുകൾ തുറക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വ്യവസായമന്ത്രി പി. രാജീവ്. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡെവലപ്പർ പെർമിറ്റുകളുടെ വിതരണവും നടന്നു. ആദ്യ ഘട്ടത്തിൽ 4 സ്ഥാപനങ്ങൾക്കാണ് license നൽകിയത്. സംസ്ഥാനത്ത് വ്യവസായ ആവശ്യങ്ങൾക്കുള്ള ഭൂമി ലഭിക്കാത്തതുമൂലമാണ് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനിച്ചത്. 10 ഏക്കറോ അതിനുമുകളിലോ ഭൂമിയുണ്ടെങ്കിൽ വ്യവസായ പാർക്കിന് അപേക്ഷ നൽകാം. വ്യക്തികൾ, ട്രസ്റ്റുകൾ, കൂട്ടു സംരംഭങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവർക്ക് സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാം. ഏക്കർ ഒന്നിന് 30 ലക്ഷം രൂപ നിരക്കിൽ പരമാവധി 3 കോടി രൂപ വരെ സർക്കാർ ധനസഹായം നൽകും.
3. Kudumbasree ഉൽപന്നങ്ങൾ വിൽക്കാൻ ആമസോണ്‍ മാതൃകയില്‍ ‘ഷീസ്റ്റാര്‍ട്ട്’ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിച്ച ‘ലക്ഷ്യ 2022’ മെഗാ തൊഴിൽമേള ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോളജ് ഇക്കണോമി മിഷന്‍ പദ്ധതിയിലൂടെ ഐടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ 20 ലക്ഷം തൊഴില്‍ സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യം. കുടുംബശ്രീയെ ഉപയോഗിച്ച് നടത്തിയ സര്‍വേയില്‍ 54 ലക്ഷം തൊഴില്‍ അന്വേഷകരെ കണ്ടെത്താൻ സാധിച്ചതായി മന്ത്രി പറഞ്ഞു.
4. വയനാട് ജില്ലയിലെ കര്‍ഷകര്‍ക്കും ജനപ്രതിനിധികള്‍ക്കും വേണ്ടി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സോയില്‍ സര്‍വേ - സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പിന്റെ അഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മൂന്ന് സെഷനുകളായാണ് ശില്‍പശാല നടന്നത്. 'പ്രകൃതിക്ഷോഭങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മണ്ണ് - ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത' എന്ന വിഷയത്തെക്കുറിച്ച് പരിപാടിയിൽ ചർച്ച നടന്നു.
5. മലപ്പുറം വെണ്ടല്ലൂർ പാടത്ത് ഞാറ് നട്ട് എൻ.എസ്.എസ് വൊളന്റിയർമാർ. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് വിദ്യാർഥികൾ പാടത്തിറങ്ങിയത്. ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വൊളന്റിയർമാർ ആരംഭിച്ച നെൽകൃഷിയുടെ ഉദ്ഘാടനം ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാനുപ്പ മാസ്റ്റർ നിർവഹിച്ചു. യുവ കർഷക കൂട്ടായ്മയായ തനിമയുടെ പ്രവർത്തകർ ഞാറ് നടലിന് നേതൃത്വം നൽകി .
6. Ginger വില കുറഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. വില ഗണ്യമായി കുറഞ്ഞതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. ആറുമാസം മുമ്പ് വരെ 100 രൂപയായിരുന്ന ഇഞ്ചിയ്ക്ക് ഇപ്പോൾ വെറും 25 രൂപയാണ് വില. ചുക്ക് കിലോയ്ക്ക് 250 രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ വില 110 ആണ്. അഞ്ചുവർഷമായി ഉൽപാദന ചെലവും അധികമാണ്. ഇഞ്ചി വില കുറഞ്ഞിട്ടും വളത്തിനും കീടനാശിനിയ്ക്കും വില കുത്തനെ കൂടുകയാണ്. ഇത്തവണ ഓണക്കാലത്ത് പോലും ഇഞ്ചിയ്ക്ക് പ്രതീക്ഷിച്ച വില ലഭിച്ചില്ലെന്ന് കർഷകർ പറയുന്നു.
7. ഞങ്ങളും കൃഷിയിലേക്ക് വിഷയത്തെ ആസ്പദമാക്കി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. നോണ്‍ ചാനല്‍ വിഭാഗത്തിലും ടിവി ചാനല്‍ വിഭാഗത്തിലും ഡിജിറ്റല്‍ വീഡിയോ മത്സരം, ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മത്സരം, കാര്‍ഷിക ലേഖന-രചന മത്സരം, കാര്‍ഷിക ചെറുകഥ രചന മത്സരം എന്നിവയിൽ പങ്കെടുക്കാൻ നിങ്ങൾക്കും അവസരം. എന്‍ട്രികള്‍ ഈ മാസം 30ന് മുമ്പ് എഡിറ്റര്‍, കേരള കര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം-03 എന്ന മേല്‍വിലാസത്തില്‍ ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവ് വഴി നേരിട്ടോ അല്ലെങ്കില്‍ fibshortfilmcontest@gmail.com എന്ന ഇമെയിലിലോ, 6238039997 എന്ന വാട്ട്‌സാപ്പ് നമ്പറിലോ, fibkerala എന്ന ഫേയ്‌സ്ബുക്ക് പേജില്‍ മെസഞ്ചര്‍ വഴിയോ അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2314358, 6238039997 എന്നീ ഫോണ്‍ നമ്പറുകളിൽ ബന്ധപ്പെടാം.
8. കേരളത്തിലെ 4.37 ലക്ഷം അങ്കണവാടികളിൽ പോഷൺ വാടികകൾ സജ്ജീകരിച്ചു. ആയുഷ് മന്ത്രാലയവും വനിതാ-ശിശു വികസന മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതുവരെ 6 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത ജില്ലകളിൽ 1.10 ലക്ഷം ഔഷധ തൈകൾ നട്ടുപിടിപ്പിച്ചു. പോഷണ മാസം 2022ന് കീഴിൽ രാജ്യത്തുടനീളം കോഴിവളർത്തൽ, മത്സ്യബന്ധന യൂണിറ്റുകൾ, പോഷകാഹാരത്തോട്ടങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനും പോഷൺ വാടികകൾ മെച്ചപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പോഷൺ വാടികകൾ വഴി പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന പഴങ്ങൾ, പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ എന്നിവ സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
9. കേരളത്തിലെ പരമ്പരാഗത കർഷകരും വിത്ത് സംരക്ഷകരും കൃഷി ജാഗരൺ സന്ദർശിച്ചു. കാസർകോട് സ്വദേശി സത്യനാരായണൻ ബെലേരി, കണ്ണൂർ സ്വദേശി കെ.ബി.ആർ കണ്ണൻ, പാലക്കാട് സ്വദേശികളായ സൂര്യപ്രകാശ്, റെജി ജോസഫ്, വയനാട് സ്വദേശികളായ ദേവകി, ഷാജി കേദാരം എന്നിവരാണ് കൃഷി ജാഗരൺ ഡൽഹി ആസ്ഥാനം സന്ദർശിച്ചത്. കെജെ ചൌപാലിൽ വച്ച് നടന്ന പരിപാടിയിൽ അവർ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയും കൃഷി ജാഗരൺ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
10. ഒമാനിലെ മത്സ്യകൃഷി മേഖലയിൽ നിക്ഷേപ അവസരം തുറന്ന് കൃഷിമന്ത്രാലയം. സാധ്യത പ്രോജക്ടുകൾ, നിർദിഷ്ട സൈറ്റുകൾ, പ്രദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള സാധ്യതാ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രാലയം നിക്ഷേപകരോട് ആവശ്യപ്പെട്ടു. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ പദ്ധതിയുടെ പ്രാരംഭ നിക്ഷേപ ചെലവുകൾ, കൃഷി ചെയ്യുന്ന മത്സ്യത്തിന്റെ ഇനം എന്നിവയെ കുറിച്ച് വിവരങ്ങൾ നൽകണം. ഒക്ടോബർ 17ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ www.maf.gov.om വഴി രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു. സുൽത്താനേറ്റിലെ വാണിജ്യ മത്സ്യകൃഷി പദ്ധതികളിലൂടെ 1,703 ടൺ മത്സ്യമാണ് കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ചത് .
11. കേരളത്തിലെ മധ്യ-വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കാലവർഷം അവസാനിക്കാൻ ഇനിയും പത്തു ദിവസം ബാക്കി നിൽക്കെ കാര്യമായ മഴ ഉണ്ടാകില്ലെന്നാണ് നിഗമനം. നിലവിൽ ഒറീസ് തീരത്ത് ന്യുനമർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും ഇത് കേരളത്തെ ബാധിക്കില്ല.
Share your comments