വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും നാലിനം പുതിയ കൊമ്പൻ തവളകളെ ഗവേഷകര്‍ കണ്ടെത്തി യൂണിവേഴ്സിറ്റി ഓഫ് ഡൽഹി ,യൂണിവേഴ്സിറ്റി ഓഫ് ഡബ്ലിൻ ,യു എസിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് ഇവയെ കണ്ടെത്തിയത് .ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഉഭജീവി ഗവേഷകനും മലയാളിയുമായ ഡോ. സത്യഭാമദാസ് ബിജു, ഐര്‍ലന്‍ഡില്‍ യൂണിവേഴ്‌സിറ്റി കോളേജ് ഡബ്ലിനിലെ പ്രൊഫ. എമ്മ ടെല്ലിങ് എന്നിവരുടെ മേല്‍നോട്ടത്തില്‍, സ്റ്റീഫന്‍ മഹോനി (Stephen Mahony) നടത്തിയ പഠനത്തിലാണ് പുതിയ കൊമ്പന്‍ തവളകളെ തിരിച്ചറിഞ്ഞത്. നീണ്ട അന്വേഷണത്തിലാണ് പുതിയ ഇനങ്ങളെ തിരിച്ചറിഞ്ഞത്. പതിനാല് വര്‍ഷത്തെ പഠനം ഇതിന് വേണ്ടിവന്നതായി ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ബ്രിട്ടീഷ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയവും പഠനത്തില്‍ ഉള്‍പ്പെട്ടിരുന്നു.
‘ഹിമാലയന്‍ ഹോണ്‍ഡ് ഫ്രോഗ്’ (Himalayan horned frog – Megophrys himalayana), ‘ഗാലോ വൈറ്റ് ലിപ്പ്ഡ് ഹോണ്‍ഡ് ഫ്രോഗ്’ (Garo white-lipped horned frog – Megophrys oreocrypta), ‘യെല്ലോ സ്‌പോട്ടഡ് വൈറ്റ് ലിപ്പ്ഡ് ഹോണ്‍ഡ് ഫ്രോഗ്’ (Yellow spotted whitelipped horned frog – Megophrys flavipunctata), ‘ജയന്റ് ഹിമാലയന്‍ ഹോണ്‍ഡ് ഫ്രോഗ്’ (Giant Himalayan horned frog – Megophrys periosa) എന്നിവയാണ് പുതിയതായി തിരിച്ചറിഞ്ഞ തവളയിനങ്ങൾ ‘സൂടാക്‌സ’ (Zootaxa) എന്ന അന്താരാഷ്ട്ര ശാസ്ത്രജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ട് പറയുന്നു.
ഇത്തരം ചില തവളകളുടെ കണ്ണിൻ്റെ പുരികങ്ങള്‍ കൊമ്പുപോലെ ഉയര്‍ന്നിരിക്കുന്നത് കാണാം. അതുകൊണ്ടാണ് ഇവയെ ‘കൊമ്പന്‍ തവള’കള്‍ (Horned Frogs) എന്നു വിളിക്കുന്നത്. ഏറെക്കാലമായി ശാസ്ത്രലോകത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ഈ ജീവികളെക്കുറിച്ച് ഇപ്പോഴും ഗവേഷകര്‍ക്ക് ഏറെയൊന്നും അറിയില്ല.
പുതിയ പക്ഷിയിനത്തെയും,പുതിയൊരിനം വാനരനെയും ഒട്ടേറെ മത്സ്യയിനങ്ങളെയും ഇഴജന്തുക്കളെയും പുതിയ ഉഭയജീവി കുടുംബത്തെയും ആ മേഖലയില്‍ നിന്ന് അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്.ഈ പഠനത്തില്‍ കണ്ടെത്തിയ സ്പീഷീസുകളെല്ലാം ചെറിയ ഭൂപ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്നവയാണ്.
Share your comments