1. News

സൗജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ്: ജില്ലാതല ഉദ്ഘാടനം നാളെ

ആലപ്പുഴ: ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ തീരദേശ മേഖലയില്‍ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന സൗജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 30) ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിക്കും. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ അഭയ കേന്ദ്രത്തില്‍ നടക്കുന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായ് അധ്യക്ഷത വഹിക്കും.

Meera Sandeep
സൗജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ്: ജില്ലാതല ഉദ്ഘാടനം നാളെ
സൗജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ്: ജില്ലാതല ഉദ്ഘാടനം നാളെ

ആലപ്പുഴ: ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ തീരദേശ മേഖലയില്‍ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന സൗജന്യ ഹോമിയോപ്പതി മെഡിക്കല്‍ ക്യാമ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്നലെ (ഒക്ടോബര്‍ 30) ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ അഭയ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായ് അധ്യക്ഷത വഹിച്ചു.

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തീരദേശ പ്രദേശങ്ങളില്‍ ആറ് മെഡിക്കല്‍ ക്യാമ്പുകളാണ് നടത്തുന്നത്. ഹോമിയോപ്പതി വകുപ്പിന്റെ പദ്ധതികളായ സീതാലയം, ജനനീ സദ്ഗമയ, ആയുഷ്മാന്‍, പുനര്‍ജനി, വയോജന ക്ലിനിക് എന്നിവയുടെ സേവനവും ലഭ്യമാക്കും. 

ബന്ധപ്പെട്ട വാർത്തകൾ: താറാവ്കളുടെയും കോഴികളുടെയും പക്ഷിപ്പനിക്ക് ഹോമിയോ മരുന്ന്

ഹോമിയോപതി വകുപ്പിന്റെ പദ്ധതികള്‍ വഴി ജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തെക്കുറിച്ചും അവയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തും. ജില്ല മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോപ്പതി) ഡോ.ജെ.ബോബന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: കോഴികളെ ഹോമിയോ മരുന്ന് ശീലിപ്പിക്കുക : പെട്ടെന്ന് ഫലം കിട്ടും

കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യ രാജ്, ചേര്‍ത്തല നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. പി. സംഗീത, സിനിമോള്‍ സാംസണ്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത തിലകന്‍, നാഷണല്‍ ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.കെ.ജി. ശ്രീജിനന്‍, ഡോ.വി. സജീവ് എന്നിവര്‍ പങ്കെടുക്കും.

English Summary: Free homeopathic medical camp: District level inauguration tomorrow

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds